Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബസിടിച്ച് ചികിത്സയിലായിരുന്ന സൈക്കിൾ യാത്രികൻ മരിച്ചു

text_fields
bookmark_border
ബസിടിച്ച് ചികിത്സയിലായിരുന്ന സൈക്കിൾ യാത്രികൻ മരിച്ചു
cancel

കൊടുങ്ങല്ലൂർ: സൈക്കിളിൽ യാത്ര ചെയ്യവേ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസിടിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കൊടുങ്ങല്ലൂർ ജെ.ടി.എസിന് തെക്ക് വശം സ്നേഹ റസിഡൻസിയിൽ കാരേക്കാട്ട് ഉണ്ണികൃഷ്ണൻ(74) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് ചന്തപ്പുര സെൻറ് തോമസ്റ്റ് ചർച്ചിന് വടക്ക് മുരളി വർക്ക്ഷോപ്പിന് മുമ്പിലായിരുന്നു അപകടം.

എസ്.എൻ.ഡി.പി പ്രവർത്തകനായ ഉണ്ണികൃഷ്ണൻ ശാഖാ യോഗത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു. നേരത്തേ ഗൾഫ് പ്രവാസിയായിരുന്നു. ഭാര്യ: സുരജ. മക്കൾ: രാജി, ഷാജി. മരുമക്കൾ: സന്തോഷ്, ബിജു. സംസ്ക്കാരം തിങ്കളാഴ്ച വീട്ടുവളപ്പിൽ നടക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - cyclist died in bus accident
Next Story