Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാനയിൽ വീണ് സൈക്കിൾ യാത്രികന്‍റെ മരണം: ഹൈകോടതി റിപ്പോർട്ട് തേടി
text_fieldsbookmark_border
കൊച്ചി: ആലപ്പുഴയിൽ കൊമ്മാടി പാലത്തിനുസമീപം സൈക്കിൾ യാത്രികൻ കാനയിൽ വീണ് മരിച്ച സംഭവത്തിൽ ഹൈകോടതി ജില്ല കലക്ടറുടെ റിപ്പോർട്ട് തേടി. മത്സ്യത്തൊഴിലാളിയായ കറുകയിൽ വാർഡ് കളരിക്കൽ പ്ലാക്കിൽ വീട്ടിൽ ചിന്നപ്പൻ എന്ന ജോയി (50) മരിച്ച സംഭവത്തിലാണ് പൊതുമരാമത്ത് വകുപ്പ് അഭിഭാഷകൻ മുഖേന ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ റിപ്പോർട്ട് തേടിയത്.
അപകടത്തില്‍പെട്ട ജോയിയെ കേബിള്‍ ജോലിക്ക് എത്തിയവർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
മാധ്യമ വാർത്തകളെത്തുടർന്ന് റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച ഹരജികളുമായി ബന്ധപ്പെടുത്തിയാണ് ഈ സംഭവം കോടതി പരിഗണിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

