നിഹാദിെൻറയും അൻഷദിെൻറയും സൈക്കിൾ യാത്രയ്ക്കുണ്ട് വലിയ ലക്ഷ്യം
text_fieldsകാസർകോട്: നിഹാദും അൻഷാദ് നജാദും ഒരു യാത്ര തുടങ്ങുകയാണ്. കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് 11ദിവസം നീളു ന്ന സൈക്കിൾ യാത്ര. ലഹരിയുടെ നീരാളിപ്പിടിത്തത്തിൽ അമരുന്ന യുവതയ്ക്ക് ഒരു സന്ദേശം എന്ന നിലയിലാണ് അൻഷാദും നജാദു ം സൈക്കിൾയാത്ര തുടങ്ങുന്നത്.
പ്ലസ്ടു വിദ്യാർഥികളാണ് രണ്ടുപേരും. മലപ്പുറം ചങ്ങരംകുളം ആലംകോട് പന്താവൂരില െ ഹമീദിെൻറയും നജ്മയുടെയും മകനായ നിഹാദ് ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കൻററി സ്കൂളിൽ പഠിക്കുന്നു. ആലംകോെട്ട അബ്ദുൽഹമീദിെൻറയും ഫൗസിയയുടെയും മകനായ അൻഷാദ് നജാദ് മൂക്കുതല പി.സി.എൻ.ജി.എച്ച്.എസ്.എസ് വിദ്യാർഥിയാണ്.
എന്തുകൊണ്ട് ഇൗ തിരക്കുപിടിച്ച റോഡിലൂടെ ഇങ്ങനെയൊരു യാത്ര തെരഞ്ഞെടുത്തു എന്നു ചോദിച്ചാൽ നിഹാദിനും അൻഷാദിനും ഒറ്റ ഉത്തരമേയുള്ളൂ, ‘തങ്ങൾ ഉൾപ്പെടുന്ന യുവസമൂഹം ഒരിക്കലും മദ്യവും മയക്കുമരുന്നും പോലുള്ള ലഹരി പദാർഥങ്ങളിൽ ആകൃഷ്ടരാവാതിരിക്കുക. വലിയ ലക്ഷ്യങ്ങൾ ഒാരോരുത്തരെയും കാത്തിരിക്കുന്നുണ്ട്. അത് ലഹരികൊണ്ട് ഇല്ലാതാകരുത്. ഇൗ ഒരു സന്ദേശം യുവതലമുറയിൽ എത്തിക്കുക എന്നതാണ് ഉദ്ദേശ്യം. കൂടാതെ ആരോഗ്യമാണ് സമ്പത്ത് എന്ന ഒാർമപ്പെടുത്തൽ കൂടി ഇതിെൻറ ഭാഗമാണ്. അതിനാൽ സൈക്ലിങിനെ പ്രോത്സാഹിപ്പിക്കുക എന്നതു കൂടി യാത്രയുടെ ലക്ഷ്യമാണ്’ നിഹാദും അൻഷാദും പറയുന്നു.
രാവിലെ 6മുതൽ 11വരെയും വൈകീട്ട് മൂന്നു മുതൽ ആറുവരെയുമായി ദിവസം 100കിലോമീറ്റർ ഇരുവരും സൈക്കിൾ ചവിട്ടും. ഇവർ കൂടി അംഗങ്ങളായ ചങ്ങരംകുളം സൈക്ലിങ് ക്ലബ്ബാണ് യാത്രയുടെ ചിലവുകൾ വഹിക്കുന്നത്. സംസ്ഥാന എക്സൈസ് വകുപ്പിെൻറ പിന്തുണ കൂടിയുണ്ട് ഇൗ യാത്രയ്ക്ക്. ‘ലഹരിക്കെതിരെ അണിചേരാം’ എന്ന എക്സൈസ് വകുപ്പിെൻറ ലഘുലേഖ യാത്രയ്ക്കിടയിൽ വിതരണം ചെയ്യുന്നുമുണ്ട് രണ്ടുപേരും.
യാത്ര കാസർകോട് കലക്ട്രേറ്റിനു മുന്നിൽ ജില്ലാ കലക്ടർ ഡി. സജിത്ബാബു ഞായറാഴ്ച രാവിലെ 11.30ന് ഫ്ലാഗ്ഒാഫ് ചെയ്തു. കാസർകോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.എം. ശ്രീനിവാസൻ, റെയ്ഞ്ച് ഇൻസ്പെക്ടർ പ്രവീൺ, സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ പി.എ. ജോസഫ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
