Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓയിൽ സംരക്ഷണ സന്ദേശവുമായി സൈക്കിൾ റാലി നടത്തി
text_fieldsbookmark_border
തിരുവനന്തപുരം: അടുത്ത പത്തു വർഷം കൊണ്ട് എണ്ണ ഉപയോഗം 10 ശതമാനം കുറക്കുക. എന്ന മുദ്രാവാക്യവുമായി ഇന്ത്യൻ ഓയിൽ കോർപറേഷൻ, സംസ്ഥാന സൈക്കിളിങ് അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ സൈക്കിൾ റാലി നടത്തി.
ഫിസിക്കൽ എജുക്കേഷൻ കോളജ് ഗ്രൗണ്ടിൽ ഡി.ജി.പി. ലോക് നാഥ് ബെഹ്റ ഫ്ലാഗ് ഒഫ് ചെയ്ത് സവാരിയിൽ പങ്കാളിയായി. സംസ്ഥാന സൈക്കിൾ താരങ്ങളും അണിനിരന്നു. നാല് അന്താരാഷ്ട്ര താരങ്ങൾക്ക് ഡി.ജി.പി ജോലി വാഗ്ദാനം ചെയ്തതായി സംഘാടകർ അറിയിച്ചു. അസോസിയേഷൻ സെക്ടറി സുധീർ കുമാർ അധ്യക്ഷത വഹിച്ചു.പി.സി.ആർ.എ അഡീഷനൽ ഡയരക്ടർ എം.സുരേഷ്കുമാർ സ്വാഗതം പറഞ്ഞു.
Next Story
