സൈബർ ബുള്ളിയിങ്: സമഗ്ര നിയമം വേണം -ഹൈകോടതി
text_fieldsകൊച്ചി: വർധിച്ചുവരുന്ന ഓൺലൈൻ ആക്രമണങ്ങൾ (സൈബർ ബുള്ളിയിങ്) തടയാൻ സമഗ്രവും ഫലപ്രദവുമായ നിയമം ഉടൻ രൂപവത്കരിക്കണമെന്ന് ഹൈകോടതി. സൈബർ ബുള്ളിയിങ് കൃത്യമായി നിർവചിക്കാനും നേരിടാനും ഐ.ടി നിയമത്തിൽ വ്യവസ്ഥയില്ലാത്തത് ആശങ്കപ്പെടുത്തുന്നതാണ്.
ലൈംഗിക അധിക്ഷേപം ഉൾപ്പെടെ പല രൂപത്തിൽ ഓൺലൈൻ ആക്രമണങ്ങൾ നടക്കുമ്പോഴും തടയാൻ പര്യാപ്തമല്ല നിലവിലെ നിയമമെന്നതിനാൽ പ്രശ്ന പരിഹാരത്തിന് അടിയന്തര ശ്രമമുണ്ടാകണമെന്നും ജസ്റ്റിസ് സി.എസ്. സുധ അഭിപ്രായപ്പെട്ടു. എറണാകുളം ഇൻഫോപാർക്ക് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെതിരെ പ്രതി മലപ്പുറം സ്വദേശി കെ. വി. ഫക്രുദീൻ നൽകിയ അപ്പീൽ ഹരജി തള്ളിയാണ് ഉത്തരവ്.
പട്ടികജാതി അംഗത്തെ അപമാനിക്കുന്ന വിഡിയോ യു ട്യൂബ് ചാനലിൽ പ്രചരിപ്പിച്ചതിന് പട്ടികജാതി അതിക്രമം തടയൽ നിയമ പ്രകാരമാണ് പ്രതിക്കെതിരെ കേസുള്ളത്. ജാതിപ്പേര് പറഞ്ഞിട്ടില്ലെങ്കിലും ഉള്ളടക്കം അപകീർത്തിപ്പെടുത്തുന്നതാണെന്ന കാര്യത്തിൽ തർക്കമില്ലെന്നും ഓൺലൈൻ ആക്രമണം വ്യക്തമാണെന്നും വിഡിയോ പരിശോധിച്ച കോടതി വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

