Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസജ്​നക്കൊപ്പംനിന്ന്...

സജ്​നക്കൊപ്പംനിന്ന് സൈബർ ലോകം

text_fields
bookmark_border
സജ്​നക്കൊപ്പംനിന്ന് സൈബർ ലോകം
cancel
camera_alt

സ​ജന ഷാജി, ഫേ​സ്ബു​ക്ക് ലൈ​വി​ൽ വി​തു​മ്പു​ന്ന സ​ജ്ന

കൊ​ച്ചി: ലോ​ക്ഡൗ​ൺ നീ​ക്കി​യ​തി​നു​പി​ന്നാെ​ല റോ​ഡ​രി​കി​ൽ ബി​രി​യാ​ണി ക​ച്ച​വ​ട​ത്തി​നി​റ​ങ്ങി​യ ട്രാ​ൻ​സ് യു​വ​തി സ​ജ്ന ഷാ​ജി​ക്ക്​ ക​ഴ‍ി​ഞ്ഞ ദി​വ​സ​ങ്ങ​ൾ വേ​ദ​ന​യു​ടെ​യും ക​ണ്ണീ​രിെൻറ​യു​മാ​യി​രു​ന്നു. എ​റ​ണാ​കു​ളം ഇ​രു​മ്പ​ന​ത്തെ വ​ഴി​യോ​ര​ത്ത് ബി​രി​യാ​ണി​യും ഊ​ണും വി​റ്റ സ​ജ്ന​യു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും നേെ​ര ചി​ല​ർ ഉ​പ​ദ്ര​വ​വും ശ​ല്യ​വു​മാ​യി വ​ന്ന​തോ​ടെ​യാ​ണ് ദു​രി​തം തു​ട​ങ്ങി​യ​ത്.

ചി​ല​ർ തൊ​ട്ട​രി​കി​ൽ​ത​ന്നെ ബി​രി​യാ​ണി ക​ച്ച​വ​ട​ത്തി​നെ​ത്തി. സ​ജ്ന​യു​ടെ ബി​രി​യാ​ണി​യി​ൽ പു​ഴു​വു​ണ്ടെ​ന്ന്​ ആ​ക്ഷേ​പി​ക്കു​ക​യും അ​പ​മാ​നി​ക്കു​ക​യും ചെ​യ്ത്​ ക​ച്ച​വ​ടം മു​ട​ക്കി. പൊ​ലീ​സി​നെ സ​മീ​പി​ച്ചെ​ങ്കി​ലും അ​വ​രും കൈ​വി​ട്ടു. ഇ​തോ​ടെ ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ സ​ജ്ന സ​ങ്ക​ട​ക്കെ​ട്ട് തു​റ​ന്നു​വി​ട്ടു.

ലൈ​വ് വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു. സി​നി​മാ​താ​ര​ങ്ങ​ളും സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രും ട്രാ​ൻ​സ് ആ​ക്ടി​വി​സ്​​റ്റു​ക​ളു​മു​ൾ​െ​പ്പ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ഒ​പ്പം നി​ന്നു. വാ​ർ​ത്ത​യാ​യി. മ​ന്ത്രി കെ.​കെ. ശൈ​ല​ജ, ന​ട​ൻ ജ​യ​സൂ​ര്യ തു​ട​ങ്ങി​യ​വ​ർ ഇ​ട​പെ​ട്ടു. സ​ജ്ന​യെ ഫോ​ണി​ൽ വി​ളി​ച്ച്​ ജ​യ​സൂ​ര്യ ക​ട തു​ട​ങ്ങാ​ൻ സ​ഹാ​യി​ക്കാ​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി. സ​ർ​ക്കാ​ർ ഇ​ട​പെ​ട​ലി​ന്​ പി​ന്നാ​ലെ എ​രൂ​ർ സ്വ​ദേ​ശി​യാ​യ ഗി​രീ​ഷി​നെ തൃ​പ്പൂ​ണി​ത്തു​റ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ് സെ​ക്ര​ട്ട​റി ബി​ജു പ്ര​ഭാ​ക​ര്‍, ഡ​യ​റ​ക്ട​ര്‍ ഷീ​ബാ ജോ​ര്‍ജ്, സോ​ഷ്യ​ല്‍ സെ​ക്യൂ​രി​റ്റി മി​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​മു​ഹ​മ്മ​ദ് അ​ഷീ​ല്‍ എ​ന്നി​വ​രും വി​ഷ​യ​ത്തി​ലി​ട​പെ​ട്ട​താ​യി മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

എ​ന്നാ​ൽ, ഇ​തി​നു പി​ന്നാ​ലെ​യും ക​ച്ച​വ​ട​സ്ഥ​ല​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​യു​ന്ന രം​ഗ​ങ്ങ​ളു​മാ​യി സ​ജ്ന ലൈ​വി​ലെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന്, മ​ന്ത്രി ജി​ല്ല ക​ല​ക്ട​റെ​ വി​ളി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. അ​ക്ര​മ​ത്തി​ൽ യു​വ​ജ​ന​ക​മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TransgenderCyber WorldSajana Shaji
News Summary - cyber world supports sajana shaji
Next Story