സൈബർ ആക്രമണങ്ങൾ തടയാൻ പ്രത്യേകസംഘം
text_fieldsതിരുവനന്തപുരം: പൊലീസിെൻറ ആഭിമുഖ്യത്തിൽ ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന സൈബർ ഡോമിൽ സോഷ്യൽമീഡിയ ലാബ് സജ്ജമാക്കുന്നു. സാമൂഹികമാധ്യമങ്ങളിലെ നിയമവിരുദ്ധ പ്രവണതകൾ തടയുകയും കുറ്റകൃത്യങ്ങൾ കണ്ടെത്തലുമാണ് ലക്ഷ്യം. ഇതിനോടൊപ്പം സൈബർ റിസർച്ച് ആൻഡ് ഡെവലപ്മെൻറ് വിഭാഗത്തിെൻറ പ്രവർത്തനങ്ങളും കാര്യക്ഷമമാക്കും.
ഒരു വർഷത്തെ സൈബർ ഡോമിെൻറ പ്രവർത്തനങ്ങളിലൂടെ, സർക്കാർ വെബ്സൈറ്റുകൾക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾ ഒഴിവാക്കാനായിട്ടുണ്ടെന്ന് സൈബർ ഡോം നോഡൽ ഓഫിസർ കൂടിയായ തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം പറയുന്നു. ആഗോളതലത്തിൽ പ്രവർത്തിക്കുന്ന സൈബർ ഹാക്കിങ് സംഘങ്ങളെ കുടുക്കാൻ നെറ്റ്വർക്ക് ഓപറേറ്റിങ് സെൻററും സെക്യൂരിറ്റി ഓപറേറ്റിങ് സെൻററും സൈബർ ഡോമിൽ സജ്ജമാണ്.
സർക്കാർ സൈറ്റുകളുടെ സുരക്ഷിതത്വം ഇതിലൂടെയാണ് ഉറപ്പാക്കുന്നത്. പൊലീസിെൻറ സെർവർ കൂടാതെ വിവിധ വകുപ്പുകളുടെ സെർവറുകൾക്കും വെബ്സൈറ്റുകൾക്കും സുരക്ഷ ഒരുക്കാനാണ് സെക്യൂരിറ്റി ഓപറേറ്റിങ് സെൻറർ പ്രവർത്തിക്കുന്നത്. ഓൺലൈൻ ബാങ്കിങ് രംഗത്തെ ഭീഷണികൾ നേരിടാൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും അസോസിയേറ്റ് ബാങ്കുകളും ഇതിനായി സൈബർ ഡോമിനോട് സഹകരിക്കുന്നുണ്ട്. ഒ.പി.ടി കവർച്ചകൾ ഗണ്യമായി കുറക്കാനായിട്ടുണ്ടെന്നും മനോജ് എബ്രഹാം പറഞ്ഞു. ഓൺലൈനിലൂടെ നടക്കുന്ന കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ കണ്ടെത്തുക, ആൻറിപൈറസി പ്രവർത്തനങ്ങൾ തടയുക, അത്യാധുനിക ട്രാഫിക് എന്‍ഫോഴ്സ്മെൻറ് സംവിധാനം രൂപവത്കരിക്കുക തുടങ്ങിയ കാര്യങ്ങളിലും സൈബർ ഡോം പങ്കുവഹിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
