Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ക​ട​ക്കെ​ണി, സാ​മു​ദാ​യി​ക ക​ലാ​പം, ആ​ത്മ​ഹ​ത്യ, കൊ​ല​പാ​ത​കം'; കോ​ഴി​ക്കോ​ട്ടെ ഡോ​ക്ട​റി​ൽ നി​ന്ന് നാ​ലു​കോ​ടി​ തട്ടാൻ പ്രതികൾ പറഞ്ഞത് കല്ലുവെച്ച നുണകൾ

text_fields
bookmark_border
കേസിൽ മ​ധ്യ​പ്ര​ദേ​ശ് സ്വദേശികളായ രണ്ടുപേർ കൂടി അറസ്റ്റിൽ
cyber scam 987
cancel
camera_alt

ഉൾചിത്രത്തിൽ പിടിയിലായ ഷാ​ഹി​ദ് ഖാ​ന്‍, ദി​നേ​ഷ് കു​മാ​ര്‍ എന്നിവർ 

കോ​ഴി​ക്കോ​ട്: സൈ​ബ​ര്‍ ത​ട്ടി​പ്പി​ലൂ​ടെ കോ​ഴി​ക്കോ​ട്ടെ ഡോ​ക്ട​റി​ൽ നി​ന്ന് നാ​ലു​കോ​ടി​യി​ലേ​റെ രൂ​പ കൈ​ക്ക​ലാ​ക്കി​യ സംഭവത്തിൽ തട്ടിപ്പുകാർ പണംതട്ടാൻ പറഞ്ഞത് കല്ലുവെച്ച നുണകൾ. ഡോക്ടർ കാരണം നാട്ടിൽ സാമുദായിക കലാപമുണ്ടായി ഒരാൾ കൊല്ലപ്പെട്ടെന്നും സഹോദരി ആത്മഹത്യ ചെയ്തെന്നും വരെ മധ്യപ്രദേശുകാരായ പ്രതികൾ ഡോക്ടറോട് പറഞ്ഞു. തുടർന്ന് പല തവണയായി ഭീഷണിപ്പെടുത്തി നാല് കോടി എട്ട് ലക്ഷം രൂപയാണ് ഡോക്ടറിൽ നിന്ന് തട്ടിയത്.

കേ​സി​ൽ മ​ധ്യ​പ്ര​ദേ​ശി​ലെ അ​ലോ​ട്ട് സ്വ​ദേ​ശി ഷാ​ഹി​ദ് ഖാ​ന്‍ (52), ഉ​ജ്ജ​യി​ന്‍ സ്വ​ദേ​ശി ദി​നേ​ഷ് കു​മാ​ര്‍ ഫു​ല്‍വാ​നി (48) എ​ന്നി​വ​രെ​യാ​ണ് സി​റ്റി സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് കഴിഞ്ഞ ദിവസം അ​റ​സ്റ്റു​ചെ​യ്ത​ത്. കേ​സി​ലെ മു​ഖ്യ​പ്ര​തി രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​ക​ളാ​യ സു​നി​ല്‍ ദം​ഗി (48), കൂ​ട്ടാ​ളി ശീ​ത​ള്‍ കു​മാ​ര്‍ മേ​ഹ്ത്ത (28) എ​ന്നി​വ​ർ നേ​ര​ത്തെ പി​ടി​യി​ലാ​യി​രു​ന്നു.

രാ​ജ​സ്ഥാ​നി​ലെ ദും​ഗ​ര്‍പൂ​ര്‍ സ്വ​ദേ​ശി അ​മി​ത് ജ​യി​നെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ​യാ​ൾ കോ​വി​ഡ് മൂ​ലം തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ട്ടെ​ന്നും, ഭാ​ര്യ​യും അ​മ്മ​യും സ​ഹോ​ദ​രി​യു​മ​ട​ങ്ങു​ന്ന കു​ടും​ബം ക​ട​ക്കെ​ണി​യി​ലാ​യ​തി​നാ​ൽ സ​ഹാ​യി​ക്ക​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ചാ​ണ് ഡോ​ക്ട​റെ മെ​ബൈ​ൽ ഫോ​ൺ വ​ഴി ആ​ദ്യം ബ​ന്ധ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് പ​രാ​തി​ക്കാ​ര​ന്റെ സ​ഹ​താ​പ​വും സ​ഹാ​നു​ഭൂ​തി​യും ചൂ​ഷ​ണം ചെ​യ്താ​ണ് പ​ണം ത​ട്ടാ​ൻ തു​ട​ങ്ങി​യ​ത്.

പിടിയിലായ ഷാ​ഹി​ദ് ഖാ​ന്‍, ദി​നേ​ഷ് കു​മാ​ര്‍

ആ​ദ്യം ന​ൽ​കി​യ പ​ണം തി​രി​കെ​ന​ൽ​കാ​ൻ ഡോ​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ കു​ടും​ബസ്വ​ത്ത് വി​ല്‍പ​ന ന​ട​ത്തി പ​ണം ന​ല്‍കാ​മെ​ന്നാ​യി പ്ര​തി​ക​ൾ. ഇ​ത​ര സ​മു​ദാ​യ​ക്കാ​ര​ട​ക്കം കൈ​യ​ട​ക്കി​യ ത​ങ്ങ​ളു​ടെ ഭൂ​മി പൊ​ലീ​സ് ഇ​ന്‍സ്പെ​ക്ട​ര്‍, അ​സി. ക​മീ​ഷ​ണ​ർ എ​ന്നി​വ​ര​ട​ക്കം ഇ​ട​പെ​ട്ടി​ട്ടും വി​ൽ​പ​ന ന​ട​ത്താ​നാ​യി​ല്ലെ​ന്ന് പി​ന്നീ​ട് അ​റി​യി​ച്ചു. മാ​ത്ര​മ​ല്ല ഡോ​ക്ട​ർ വീ​ണ്ടും പ​ണം ന​ല്‍കാ​ത്ത​തി​നാ​ൽ നാ​ട്ടി​ൽ സാ​മു​ദാ​യി​ക സം​ഘ​ര്‍ഷ​മു​ണ്ടാ​യി ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടു എ​ന്നും, തു​ട​ര്‍ന്ന് ത​ന്റെ സ​ഹോ​ദ​രി ഡോ​ക്ട​റു​​ടെ പേ​ര് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ല്‍ എ​ഴു​തി ജീ​വ​നൊ​ടു​ക്കി എ​ന്നും പ​റ​ഞ്ഞു. ഇ​ക്കാ​ര്യം വി​ശ്വ​സി​പ്പി​ക്കാ​ൻ വ്യാ​ജ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പു​ണ്ടാ​ക്കി പ​രാ​തി​ക്കാ​ര​ന് അ​യ​ച്ചു​ന​ൽ​കി. ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ പേ​രു​ള്ള​തി​നാ​ൽ സ​ഹോ​ദ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പ്ര​തി​യാ​കു​മെ​ന്നും നാ​ട്ടു​കാ​ർ വ​ന്ന് പ​രാ​തി​ക്കാ​ര​നെ​യും കു​ടും​ബ​ത്തെ​യും കൊ​ല​പ്പെ​ടു​ത്താ​നി​ട​യു​ണ്ടെ​ന്നും പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യു​മാ​ണ് പി​ന്നീ​ട് തു​ക കൈ​പ്പ​റ്റി​യ​ത്.

സൈ​ബ​ര്‍ പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ ശാ​സ്ത്രീ​യാ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ള്‍ രാ​ജ​സ്ഥാ​നി​ലെ ബ​ഡി സാ​ദ​രി, ചി​റ്റോ​ര്‍ഗ​ട്ട്, മ​ധ്യ​പ്ര​ദേ​ശി​ലെ അ​ലോ​ട്ട്, ഉ​ജ്ജ​യി​ന്‍ എ​ന്നീ സ്ഥ​ല​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​രാ​ണെ​ന്ന് വ്യ​ക്ത​മാ​വു​ക​യാ​യി​രു​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - cyber scam accused lied to extort Rs 4 crore from a doctor in Kozhikode
Next Story