തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്ഷേപിക്കുന്ന എ.ഐ വിഡിയോ നീക്കിയില്ല; എക്സിനെതിരെ കേസ്
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്ഷേപിക്കുന്ന എ.ഐ വിഡിയോ നീക്കം ചെയ്യാത്തതിന് സമൂഹമാധ്യമമായ എക്സിനെതിരെ സൈബർ പൊലീസ് കേസെടുത്തു. വിഡിയോ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് കമ്മീഷന്റെ നിർദേശപ്രകാരം പൊലീസ് എക്സിന് നോട്ടീസ് നൽകിയിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് കൃത്രിമമായി നിർമിച്ച വിഡിയോ രണ്ടു മണിക്കൂറിനകം നീക്കം ചെയ്യാത്തതിനാണ് കേസ്. വിഡിയോ എക്സിൽ പങ്കുവെച്ച ലക്ഷ്മി എൻ. രാജു എന്ന അക്കൗണ്ട് ഉടമയെയും പ്രതിചേർത്തിട്ടുണ്ട്. കമ്മീഷന്റെ നിർദേശപ്രകാരം വിഡിയോ നീക്കം ചെയ്യാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും വിഡിയോ നീക്കം ചെയ്യില്ലെന്ന് എക്സ് അറിയിച്ചിരുന്നു. കമ്മീഷൻ വിളിച്ച യോഗത്തിലും എക്സ് നിലപാട് വ്യക്തമാക്കിയിരുന്നു.
അതേസമയം തെരഞ്ഞെടുപ്പ കമ്മീഷനെതിരായ 320 ഫേസ്ബുക് പോസ്റ്റുകളും ഇൻസ്റ്റഗ്രാമിലെ 59 പോസ്റ്റുകളും നീക്കം ചെയ്തിടുണ്ട്. വിഡിയോകളും പോസ്റ്റുകളും നീക്കം ചെയ്യുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരമാണെന്ന് സൈബർ ഡിവിഷൻ അറിയിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരായതോ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതോ ആയ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് സർക്കുലർ പുറത്തിറക്കിയിരുന്നു. സൈബർ പട്രോളിങ്ങിലുടെ കണ്ടെത്തുന്ന നിയമലംഘനങ്ങൾ അപ്പോൾ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുന്നുണ്ടെന്നും കമീഷന്റെ നിർദേശപ്രകാരമാണ് തുടർനടപടികൾ സ്വീകരിക്കുന്നതെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

