സൈബർ തട്ടിപ്പ്: 10 ലക്ഷത്തിന്റെ ക്രിപ്റ്റോ കറൻസി തിരിച്ചുപിടിച്ച് പൊലീസ്
text_fieldsഇരിങ്ങാലക്കുട (തൃശൂർ): സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട 10 ലക്ഷം രൂപയിലധികം വിലവരുന്ന ക്രിപ്റ്റോ കറൻസി തിരിച്ചുപിടിച്ച് പൊലീസ്. തശൂർ റൂറൽ പൊലീസാണ് കോടതി ഉത്തരവുപ്രകാരം ഔദ്യോഗിക ഹാർഡ്വെയർ ക്രിപ്റ്റോ വാലറ്റിലേക്ക് മാറ്റി സുരക്ഷിതമാക്കിയത്. സംസ്ഥാനത്ത് ആദ്യമായാണിത്. ഇരിങ്ങാലക്കുട സ്വദേശിയിൽനിന്ന് 2023 നവംബർ 24 മുതൽ 2024 ജനുവരി 28 വരെ 1,12,09,651 രൂപ തട്ടിയെടുത്ത കേസിലാണ് നടപടി.
അന്വേഷണത്തിൽ പ്രതിയുടെ സെബ്പേ എന്ന ക്രിപ്റ്റോ എക്സ്ചേഞ്ച് വാലറ്റിൽ 11,752 യൂനിറ്റ് ഡോളർ സൂക്ഷിച്ചിരിക്കുന്നതും, അതിന്റെ മൂല്യം ഏകദേശം 10 ലക്ഷം രൂപയിലധികമാണെന്നും തിരിച്ചറിഞ്ഞു. ഈ തുക തിരികെപ്പിടിക്കാൻ കോടതിയിൽ അന്വേഷണസംഘം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തൃശൂർ റേഞ്ച് ഡി.ഐ.ജി ഹരിശങ്കർ, റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.
ഡി.സി.ആർ.ബി ഡിവൈ.എസ്.പി വർഗീസ് അലക്സാണ്ടർ, റൂറൽ സൈബർ ക്രൈം സ്റ്റേഷൻ എസ്.എച്ച്.ഒ പി.എസ്. സുജിത്, എസ്.ഐ ബെന്നി ജോസഫ്, ജി.എസ്.ഐ അനൂപ്, സി.പി.ഒ ശ്രീനാഥ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

