ധർമടത്തെ കോവിഡ് ഉറവിടം സൈബർ സെൽ കണ്ടെത്തും
text_fieldsകണ്ണൂർ: കഴിഞ്ഞദിവസം കോവിഡ് ബാധിച്ച് മരിച്ച ധർമടം സ്വദേശിനി ആസ്യക്കും കുടുംബത്തിനും കോവിഡ് ബാധിച്ചത് എങ്ങനെയാണെന്ന് കണ്ടെത്താൻ ആരോഗ്യ വകുപ്പ് സൈബർ സെല്ലിെൻറ സഹായം തേടി. മഹാരാഷ്ട്രയിൽനിന്നോ മറ്റോ എത്തിയ മത്സ്യ ലോറിയിൽ നിന്നാവാം ഇവർക്ക് കോവിഡ് പടർന്നതെന്ന സംശയത്തിലാണ് ആരോഗ്യ വകുപ്പ്. ഇത് കണ്ടെത്താൻ ആരോഗ്യ വകുപ്പിന് പരിമിതികൾ ഉള്ളതിനാലാണ് സൈബർ സെല്ലിെൻറ സഹായം തേടിയത്. തലശ്ശേരി മത്സ്യ മാർക്കറ്റിൽ വ്യാപാരികളായ ഭർത്താവിൽനിന്നോ മക്കളിൽ നിന്നോ ആവാം കോവിഡ് പടർന്നതെന്ന സംശയത്തിലാണ് ആരോഗ്യ വകുപ്പ്.
ഗൾഫിൽനിന്നോ മറ്റ് കോവിഡ് ബാധിത പ്രദേശങ്ങളിൽനിന്നോ എത്തിയവരുമായി ഇവർക്ക് സമ്പർക്കമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടർന്നാണ് കേരളത്തിന് പുറത്തുനിെന്നത്തിയ മത്സ്യ ലോറികൾ വഴിയാണോ രോഗവ്യാപനമെന്നറിയാൻ അന്വേഷണം നടത്തുന്നത്. നേരത്തെ ആസ്യ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവിടെനിന്ന് കോഴിക്കോട്ട് എത്തിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. തലശ്ശേരിയിലെ സ്വകാര്യ ആശുപത്രി ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകരുടെ കോവിഡ് പരിശോധനഫലം നെഗറ്റിവാണ്. ഇതോടെ ആശുപത്രിയിൽനിന്നാകില്ല കോവിഡ് ബാധിച്ചതെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. ധർമടം സ്വദേശിനിയുടെ ഭർത്താവും മക്കളും അടക്കം 11 പേരാണ് നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ നാലുപേർ കുട്ടികളാണ്.
കോവിഡ് ഉറവിടം കണ്ടെത്താനായി പിണറായി പി.എച്ച്.സിയിലെ ഡോ. വീണയുടെ നേതൃത്വത്തിലുള്ള സംഘത്തിെൻറ അന്വേഷണം പുരോഗമിക്കുന്നുണ്ട്. നേരത്തെ അയ്യൻകുന്ന് സ്വദേശിക്കും, കോവിഡ് ബാധിച്ച് മരിച്ച മാഹി സ്വദേശി മഹ്റൂഫിനും എങ്ങനെയാണ് രോഗം ബാധിച്ചതെന്ന് സംബന്ധിച്ച അവ്യക്തത നിലനിൽക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
