സൈബർ കേസുകളുടെ അന്വേഷണം ലോക്കൽ പൊലീസ് സ്റ്റേഷനുകളിലേക്കും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരം കേസുകളുടെ അന്വേഷണം ലോക്കൽ പൊലീസിന്. ഒാരോ കുറ്റകൃത്യങ്ങളും നടക്കുന്ന പരിധിയിൽ ഉൾപ്പെട്ട പൊലീസ് സ്റ്റേഷനുകളിൽ തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് സ്റ്റേഷൻ ഹൗസ് ഓഫിസർമാർ അന്വേഷണം നടത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശം നൽകി.
എല്ലാ ലോക്കൽ പൊലീസ് സ്റ്റേഷനുകളും സൈബർ ൈക്രം അന്വേഷണത്തിന് പ്രാപ്തമാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. ഓരോ സ്റ്റേഷനുകളിലും രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനംനൽകി സൈബർ ൈക്രം ഇൻവെസ്റ്റിഗേഷൻ സെൽ രൂപവത്കരിച്ചു.
ഐ.ടി ആക്ടിൽ വരുന്ന സൈബർ കേസുകൾ നടപടികൾക്കായി സൈബർ സെല്ലില്ലേക്ക് അയക്കുന്നതിന് പകരമാണ് ഇൗ പദ്ധതി. സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്ക് ജില്ല സൈബർ സെല്ലിെൻറ സഹായവുംതേടാം. സങ്കീർണമായ കേസുകളിൽ ജില്ല പൊലീസ് മേധാവികൾക്ക് സൈബർ സെല്ലിനെ അന്വേഷണം ഏൽപിക്കാം. റേഞ്ച് ഐ.ജിമാർക്ക് കേസുകൾ ഇത്തരം സൈബർ പൊലീസ് സ്റ്റേഷന് കൈമാറാം.
നിലവിൽ ഒരു സൈബർ പൊലീസ് സ്റ്റേഷനാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാന സർക്കാർ തീരുമാന പ്രകാരമുള്ള മൂന്ന് സൈബർ പൊലീസ് സ്റ്റേഷനുകൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
