Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസൈബർ ആക്രമണം: പൊലീസ്...

സൈബർ ആക്രമണം: പൊലീസ് ഫേസ്ബുക്കിനോട് വിവരം തേടി

text_fields
bookmark_border
സൈബർ ആക്രമണം: പൊലീസ് ഫേസ്ബുക്കിനോട് വിവരം തേടി
cancel

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രാ​യ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ൽ പൊ​ലീ​സ് ഫേ​സ്ബു​ക്കി​നോ​ട് വി​വ​ര​ം തേ​ടി. അ​പ​കീ​ർ​ത്തി​ക​ര​മാ​യ പോ​സ്​​റ്റു​ക​ളി​ട്ട ടി.​ജെ. ജ​യ​ജി​ത്, വി.​യു വി​നീ​ത്, ക​ണ്ണ​ൻ ലാ​ൽ എ​ന്നി​വ​ര​ട​ക്കം 10 പേ​രു​ടെ അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ തേ​ടി​യാ​ണ് ക​ത്ത് ന​ൽ​കി​യ​ത്. ഈ ​അ​ക്കൗ​ണ്ടു​ക​ള്‍ വ്യാ​ജ​മാ​ണോ​യെ​ന്നും ഏത് ഐ.​പി അ​ഡ്ര​സി​ല്‍ നി​ന്നാ​ണ് പ്ര​വ​ര്‍ത്തി​പ്പി​ച്ച​ത് എ​ന്ന​ത​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ള്‍ അറിയാം.

പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ​ർ ലൈം​ഗി​ക​ച്ചു​വ​യു​ള്ള സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ചെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച കൂ​ടു​ത​ൽ പേ​ർ​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി​. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ സൈ​ബ​ർ ആ​ക്ര​മ​ണം സം​ബ​ന്ധി​ച്ച് കേ​സെടുത്തു. ഇ​ന്ത്യ​ൻ ശി​ക്ഷ നി​യ​മ​ത്തി​ലെ 354 ഡി, 509 ​വ​കു​പ്പു​ക​ളും ഐ.​ടി ആ​ക്ടി​ലെ 67ാം വ​കു​പ്പും ചേ​ർ​ത്താ​ണ് കേ​സെ​ടു​ത്ത​ത്. തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡി.​ഐ.​ജി സ​ഞ്ജ​യ് കു​മാ​ർ ഗു​രു​ദി​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രി​ൽ​നി​ന്ന് തെ​ളി​വെടുത്തു.

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ന​ട​ന്ന അ​ധി​ക്ഷേ​പം അ​പ​കീ​ർ​ത്തി​ക​ര​വും മാ​ന​ഹാ​നി​യു​ണ്ടാ​ക്കു​ന്ന​തും ലൈം​ഗി​ക ചു​വ​യു​ള്ള​തു​മാ​ണെ​ന്ന് ഡി.​ഐ.​ജി സ​ഞ്ജ​യ് കു​മാ​ർ ഗു​രു​ഡി​ൻ ഡി.​ജി.​പി ലോ​ക്നാ​ഥ് ബെ​ഹ​റ​ക്ക്​ റി​പ്പോ​ർ​ട്ട് ന​ൽ​കി.

സൗഹൃദത്തിന്​ നിർദേശിക്കും –കോടിയേരി

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി സൗ​ഹൃ​ദ​ബ​ന്ധം നി​ല​നി​ർ​ത്താ​ൻ പാ​ർ​ട്ടി മ​ന്ത്രി​മാ​രു​ടെ ഓ​ഫി​സു​ക​ളി​ൽ പൊ​തു​വാ​യ നി​ർ​ദേ​ശം ന​ൽ​കു​മെ​ന്ന് സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യെ​ന്ന​ല്ല ആ​ർ​ക്കെ​തി​രെ​യും സൈ​ബ​ർ ആ​ക്ര​മ​ണം പാ​ടി​ല്ലെ​ന്നാ​ണ് സി.​പി.​എം നി​ല​പാ​ട്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ തൊ​ഴി​ൽ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നാ​ണ് പാ​ർ​ട്ടി​യു​ടെ​യും സ​ർ​ക്കാ​റിെൻറ​യും ന​യം. ഇ​പ്പോ​ൾ ഉ​യ​ർ​ന്ന പ​രാ​തി​യി​ൽ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. ന​മു​ക്കെ​തി​രെ സൈ​ബ​ർ ആ​ക്ര​മ​ണം വ​രു​മ്പോ​ൾ ജാ​ഗ​രൂ​ക​രാ​കു​ക​യും മ​റ്റു​ള്ള​വ​ർ​ക്കെ​തി​രെ ഉ​ണ്ടാ​കു​മ്പോ​ൾ വ​ക​വെ​ക്കു​ന്നി​ല്ലെ​ന്നു​മു​ള്ള നി​ല​പാ​ട് മാ​റ​ണം. സ​ഭ്യ​മാ​യ രീ​തി​യി​ലേ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​വൂ​വെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ സി.​പി.​എം നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും സ്വ​യം നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​യ​ങ്ങ​ൾ​ക്കെ​തി​രാ​യ 23ന് ​ന​ട​ത്തു​ന്ന സ​മ​ര​ത്തി​ൽ 25ല​ക്ഷം പേ​ർ പ​െ​ങ്ക​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebookcyber bullyingpolice
Next Story