ഒൗദ്യോഗിക കമ്പ്യൂട്ടർ ശൃംഖലയിലെ സുരക്ഷ ശക്തമാക്കി
text_fieldsതിരുവനന്തപുരം: സൈബർ ആക്രമണത്തിെൻറ സാഹചര്യത്തിൽ സംസ്ഥാനത്തിെൻറ ഒൗദ്യോഗിക കമ്പ്യൂട്ടർ ശൃംഖലയിലെ സുരക്ഷ ശക്തമാക്കി. എല്ലാ വകുപ്പിലെയും കമ്പ്യൂട്ടറുകളിലെ ഒാപറേറ്റിങ് സിസ്റ്റമടക്കം തിങ്കളാഴ്ചതന്നെ അപ്ഡേഷനുകൾ പൂർത്തിയാക്കി. സെക്രേട്ടറിയറ്റിൽ ജീവനക്കാർക്ക് പ്രത്യേക പരിശീലനവും നൽകി. മെയിലുകളിലടക്കം സൂക്ഷ്മത പുലർത്താൻ മറ്റ് ജില്ലകൾക്കും നിർദേശം നൽകിയിട്ടുണ്ട്.
ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചുള്ള രണ്ട് ബാങ്കുകൾക്ക് വൈറസ് ആക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. തിങ്കളാഴ്ച എല്ലാ ബാങ്കുകളിലും സൈബർ സുരക്ഷ പരിശോധന നടന്നിരുന്നു. എസ്.ബി.െഎയുടേതടക്കം ബാങ്കിങ് ശൃംഖല സുരക്ഷിതമാണെന്ന് അധികൃതർ വ്യക്തമാക്കി. എ.ടി.എമ്മുകളിലടക്കം വിൻഡോസിെൻറ പഴയ പതിപ്പാണ് ഉപയോഗിക്കുന്നത് എന്നതാണ് പുതിയ ആശങ്ക. ഇത് പരിഷ്കരിക്കാനും നടപടി തുടങ്ങിയിട്ടുണ്ട്.
സൈബർ ആക്രമണത്തിെൻറ സാഹചര്യത്തിൽ സൈബർ ഇടങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കേരള പൊലീസിെൻറ സൈബർ ഡോം വ്യക്തമാക്കി. സൈബർ ആക്രമണം തടയാൻ ‘സൈബർ ഡോം’ മുൻകരുതൽ എടുത്തിരുന്നുവെന്ന് നോഡൽ ഒാഫിസർ ഐ.ജി. മനോജ് എബ്രഹാം പറഞ്ഞു.
സൈബർ ഡോമിൽ റാൻസംവെയർ സ്കൂൾ
സൈബർ ആക്രമണം തടയാൻ കേരള പൊലീസിെൻറ സൈബർ ഡോമിൽ റാൻസംവെയർ സ്കൂൾ നേരേത്ത തുടങ്ങിയിരുന്നതായി െഎ.ജി മനോജ് എബ്രഹാം. മാസങ്ങൾക്കു മുമ്പുതന്നെ റാൻസംവെയർ സോഫ്റ്റ്വെയർ ആക്രമണം സൈബർ കുറ്റവാളികൾ ആരംഭിച്ചിരുന്നു. പ്രത്യേക താൽപര്യങ്ങളോ ലക്ഷ്യങ്ങളോ ഇല്ലാത്ത സൈബർ കുറ്റവാളികൾ ഏതു രാജ്യത്തും ആക്രമണം നടത്താമെന്ന് മുൻകൂട്ടി കണ്ടാണ് സൈബർ ഡോം റാൻസംവെയർ സ്കൂൾ ആരംഭിച്ചത്. ഇതിനായി പ്രത്യേക ടീം രൂപവത്കരിച്ച് നിരീക്ഷണങ്ങൾ ശക്തമാക്കി. റാൻസംവെയർ ആക്രമണം തടയാൻ രാജ്യത്തെ ആദ്യ സ്കൂളാണ് സൈബർ ഡോമിന് കീഴിലുള്ളതെന്ന് സൈബർ ഡോം നോഡൽ ഒാഫിസർ കൂടിയായ മനോജ് എബ്രഹാം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
