സൈബർ ആക്രമണം: കേരളം സുരക്ഷിതമെന്ന് പ്രാഥമിക നിഗമനം
text_fieldsതിരുവനന്തപുരം: വൈറസുകൾ വഴി കമ്പ്യൂട്ടറുകളെ ബന്ദിയാക്കി മോചനദ്രവ്യമാവശ്യപ്പെട്ടുന്ന സൈബർ ആക്രമണം കേരളത്തെ ബാധിച്ചിട്ടില്ലെന്ന് പ്രാഥമിക നിഗമനം. എന്നാൽ സർക്കാർ സംവിധാനങ്ങളടക്കം സുരക്ഷിതമാണോ എന്നുറപ്പിക്കാൻ തിങ്കളാഴ്ച മാത്രമേ സാധിക്കൂ. രണ്ടു ദിവസത്തെ അവധിക്കു ശേഷം തിങ്കളാഴ്ച ഒാഫിസുകൾ പ്രവർത്തനസജ്ജമാകുമ്പോഴേ ഒൗദ്യോഗിക കമ്പ്യൂട്ടർ ശൃംഖലയെ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാകൂ. അതേ സമയം, സ്വകാര്യ കമ്പ്യൂട്ടറുകൾ ആക്രമണത്തിനിരയായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.
സർക്കാർ ഒാഫിസുകളിൽ അധികവും ഒാപറേറ്റിങ് സിസ്റ്റമായി ലിനക്സ് ആണ് ഉപയോഗിക്കുന്നത്. ചുരുക്കം ചിലയിടങ്ങളിൽ മൈക്രോ സോഫ്റ്റിെൻറ വിൻഡോസ് ഉണ്ടെങ്കിലും പുതിയ വേർഷനുകളാണ് ഉപയോഗത്തിലുള്ളത്. മൈേക്രാ സോഫ്റ്റിെൻറ പഴയ വെർഷനുകളിലാണ് ആക്രമണമുണ്ടായത്. അപരിചിതമായ െഎ.ഡികളിൽനിന്നുള്ള മെയിൽ തുറക്കുകയോ, ലിങ്കുകളിൽ പ്രവേശിക്കുകയോ, ഫയലുകൾ ഡൗൺലോഡ് ചെയ്യുകയോ ചെയ്യരുതെന്ന് സർക്കാർ ഒാഫിസുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് കേരള ഐ.ടി മിഷന് കീഴിലുള്ള കമ്പ്യൂട്ടർ ഏമർജൻസി റെസ്പോൺസ് ടീം (സെർട്ട്--കെ) അധികൃതർ പറയുന്നു.
വിൻഡോസ് വേർഷൻ പരിഷ്കരിക്കാനും ആൻറിവൈറസ് സജ്ജമാക്കാനും നേരത്തേ നിർദേശിച്ചിട്ടുണ്ട്. ബ്രൗസിങ്ങിലൂടെ മാത്രമേ വൈറസ് ആക്രമണം ഉണ്ടാകൂവെന്നതിനാൽ സംസ്ഥാന ഡാറ്റാ സെൻററുകൾ സുരക്ഷിതമാണെന്നും അധികൃതർ പറയുന്നു.
ആശ്വാസവും ആശങ്കയും
റാൻസംവെയർ വിഭാഗത്തിലുള്ള വൈറസ്ബാധയാണ് വിദേശങ്ങളിലുണ്ടായിട്ടുള്ളത്. ആശുപത്രികളിലെ ഇൻഫർമേഷൻ ശൃംഖലകളെയാണ് വൈറസുകൾ തടവിലാക്കിയത്. വിദേശരാഷ്ട്രങ്ങളിലേതുപോലെ കേരളത്തിൽ ആശുപത്രി ഇൻഫർമേഷൻ സംവിധാനം വിപുലമല്ല. ഇത് ആശ്വാസകരമാണ്. അതേസമയം, ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചുള്ള രണ്ട് ബാങ്കുകൾ ആക്രമണത്തിനിരയായിട്ടുെണ്ടന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഇത് ആശങ്കയുളവാക്കുന്നു. ബാങ്കിങ്ങുമായി ബന്ധപ്പെട്ട നിർണായ ഡാറ്റകളെല്ലാം ക്ലൗഡ് സെർവറുകളിലാണ് സൂക്ഷിക്കുന്നത്. ൈവറസ് ബാധിച്ചാൽ കമ്പ്യൂട്ടർ സ്തംഭിക്കുമെങ്കിലും ഡാറ്റ സുരക്ഷിതമായിരിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. സൈബർ സുരക്ഷക്ക് ആവശ്യമായ മുൻകരുതലെടുത്തിട്ടുണ്ടെന്നും സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ പരാതികൾ ലഭിച്ചിട്ടില്ലെന്നും കേരള പൊലീസിെൻറ സൈബർ സുരക്ഷ വിഭാഗമായ സൈബർ ഡോം നോഡൽ ഒാഫിസർ െഎ.ജി മനോജ് എബ്രഹാം ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
