സൈബർ ആക്രമണം: ജാഗ്രത പുലർത്തണമെന്ന്
text_fieldsതിരുവനന്തപുരം: ആഗോള സൈബർ ആക്രമണത്തിനെതിരെ സംസ്ഥാനത്തും ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ മുതൽ ആഗോളവ്യാപകമായി രണ്ട് പുതിയതരം കമ്പ്യൂട്ടർ റാൻസംവെയറുകൾ പ്രചരിക്കുന്നതായി അറിയുന്നു.
കമ്പ്യൂട്ടറിൽ ഇവ ബാധിച്ചാൽ പ്രധാനപ്പെട്ട ഫയലുകളെ ഇവ പൂട്ടും. പിന്നീട് അവ തുറന്നുകിട്ടണമെങ്കിൽ ഓൺലൈൻ കറൻസി ആയ ബിറ്റ്കോയിൻ നിക്ഷേപിച്ച് മോചിപ്പിച്ചെടുക്കേണ്ട അവസ്ഥയാണ്. ബ്രിട്ടനിലെയും സ്പെയിനിലെയുമൊക്കെ സർക്കാർ സംവിധാനത്തെയും ഫെഡ് എക്സ് തുടങ്ങിയ കമ്പനികളെയും ഇവ ഗുരുതരമായി ബാധിെച്ചന്ന് ഈരംഗത്തെ വിദഗ്ധർ പറയുന്നു. ആശുപത്രി ശൃംഖലകളെയാണ് പ്രധാനമായും ഇവ ലക്ഷ്യംെവച്ചിട്ടുള്ളതെന്നാണ് മനസ്സിലാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
