Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ സൈബർ ആക്രമണം; കേസെടുത്ത് പൊലീസ്

text_fields
bookmark_border
Devan Ramachandran
cancel
camera_alt

ദേവൻ രാമചന്ദ്രൻ

കൊച്ചി: കേരള ഹൈകോടതി ജഡ്ജി ദേവൻ രാമചന്ദ്രനെതിരായ സൈബർ ആക്രമണത്തിൽ കേസെടുത്ത് കൊച്ചി പൊലീസ്. അസിസ്റ്റന്റ് കമീഷണർ എം.കെ. മുരളിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേസ് അന്വേഷിക്കും. ഹൈകോടതി അഭിഭാഷകനായ കുളത്തൂർ ജയ്സിങ് നൽകിയ പരാതിയിലാണ് കൊച്ചി സൈബർ ക്രൈം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

പൊതുസ്ഥലങ്ങളിൽ നിയമവിരുദ്ധമായി സ്ഥാപിച്ച ബോർഡുകളുമായി ബന്ധപ്പെട്ട കേസിൽ കോടതി സ്വീകരിച്ച നിലപാടുകൾക്കെതിരെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. ബോർഡുകൾ നീക്കം ചെയ്യാനുള്ള ഉത്തരവിന് പിന്നാലെ നടപടികൾ തുടങ്ങിയതോടെയാണ് സൈബർ ഇടങ്ങളിൽ ജഡ്ജിക്കെതിരെ അധിക്ഷേപ പരാമർശവുമായി പലരും എത്തിയത്. അപകീർത്തിപ്പെടുത്തൽ, കലാപം ഉണ്ടാക്കാൻ ശ്രമിക്കുക തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ്.

ഹൈ​കോ​ട​തി ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ പാ​ത​യോ​ര​ങ്ങ​ളി​ലെ ബോ​ർ​ഡു​ക​ളും ബാ​ന​റു​ക​ളും കൊ​ടി​ക​ളും നീ​ക്കാ​ൻ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ നടപടിയെടുത്തിരുന്നു. ഇ​ത് നീ​ക്കി​യി​ല്ലെ​ങ്കി​ൽ ഓ​രോ​ന്നി​നും 5000 രൂ​പ വീ​തം അ​ത​ത് ത​ദ്ദേ​ശ​സ്ഥാ​പ​ന​ത്തി​ന്റെ സെ​ക്ര​ട്ട​റി​മാ​രി​ൽ​നി​ന്ന് ഈ​ടാ​ക്കാ​നാ​ണ് ദേവൻ രാമചന്ദ്രൻ നി​ർ​ദേ​ശിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cyber ​​attack on Justice Devan Ramachandran; Police registered a case
Next Story