Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​വനിത കമീഷൻ...

​വനിത കമീഷൻ അധ്യക്ഷക്കെതിരെ സംഘ്​പരിവാർ  സൈബർ ആക്രമണം

text_fields
bookmark_border
​വനിത കമീഷൻ അധ്യക്ഷക്കെതിരെ സംഘ്​പരിവാർ  സൈബർ ആക്രമണം
cancel

കോഴിക്കോട്​: സംസ്​ഥാന വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈനെതിരെ സംഘ്​പരിവാറി​​​െൻറ ഹീനമായ സൈബർ ആക്രമണം. കഴിഞ്ഞ ദിവസം കോഴിക്കോട്ട്​ കമീഷൻ സിറ്റിങ്ങിന്​ ശേഷം ജോസഫൈൻ നടത്തിയ പ്രതികരണങ്ങളു​െട പേരിലാണ്​ ‘ജനം ടി.വി’യുടെ ഫേസ്​ബുക്ക്​​ പേജിൽ കമൻറ്​ രൂപത്തിൽ തെറിയഭിഷേകം നടത്തിയത്​. 

കുമ്പസാരം പെ​െട്ടന്നൊരു ദിവസം നിർത്താനാവില്ലെന്നും ശബരിമലയിലെ ആചാരങ്ങളിൽ മാറ്റംവരുത്താൻ ചർച്ചകളും നിഗമനങ്ങളുമുണ്ടാകണമെന്നും ജോസഫൈൻ പറഞ്ഞതായി ജനം ടി.വി റി​േപ്പാർട്ട്​ ചെയ്​തിരുന്നു. ഇൗ വാർത്ത ചാനലി​​​െൻറ ഫേസ്​ബുക്ക്​ പേജിൽ പോസ്​റ്റ്​ ചെയ്​തതിനെ തുടർന്നാണ്​ സംഘ്​പരിവാർ അണികൾ അധിക്ഷേപവുമായി രംഗത്തിറങ്ങിയത്​. ജോസഫൈ​​​െൻറ മതം ചൂണ്ടിക്കാട്ടിയുള്ള അശ്ലീല പരാമർശങ്ങളാണ്​ കമൻറുകളിലുള്ളത്​. ആയിരത്തിലേറെ പേരാണ്​ അധിക്ഷേപിച്ച്​ കമൻറിട്ടത്​. ഇത്​ തുടരു​േമ്പാഴും കമൻറുകൾ ഒഴിവാക്കാൻ ചാനൽ തയാറായിട്ടില്ല. 

സ്​ത്രീത്വത്തെ അപമാനിക്കുന്നതാണ്​ ഇത്തരം പരാമർശങ്ങളെന്നും ഡി.ജി.പിക്ക്​ പരാതി നൽകിയെന്നും വനിത കമീഷൻ അംഗം എം.എസ്​. താര പറഞ്ഞു. നേരത്തേ ദിലീപി​​​െൻറ കേസിലും പി.സി. ജോർജിനെതിരായ വിഷയത്തിലും കമീഷനെതിരെ ഇത്തരം പരാമർശങ്ങളുണ്ടായിരുന്നു. സാധാരണഗതിയിൽ സ്വമേധയാ കേസെടുക്കാറുണ്ട്. അധ്യക്ഷക്കെതിരായ അശ്ലീല കമൻറുകളുടെ സ്​ക്രീൻഷോട്ടുകൾ പൊലീസിന്​ കൈമാറും. കമൻറിട്ടവരെ വിളിച്ചുവരുത്തും. കുമ്പസാരത്തിലും ശബരിമല വിഷയത്തിലും കമീഷൻ വ്യത്യസ്​തമായ അഭിപ്രായം പറഞ്ഞിട്ടില്ലെന്ന്​ താര വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsCyber Attackmc josephinemalayalam news
News Summary - Cyber Attack on MC Josephine-Kerala News
Next Story