Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജെയ്കിന്‍റെ...

ജെയ്കിന്‍റെ ഭാര്യക്കെതിരായ സൈബർ ആക്രമണം: ക്ഷമ ചോദിച്ച്​ ചാണ്ടി ഉമ്മൻ

text_fields
bookmark_border
ജെയ്കിന്‍റെ ഭാര്യക്കെതിരായ സൈബർ ആക്രമണം: ക്ഷമ ചോദിച്ച്​ ചാണ്ടി ഉമ്മൻ
cancel

കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ജെ​യ്ക്​ സി.​തോ​മ​സി​ന്‍റെ ഭാ​ര്യ ഗീ​തു​വി​നെ​തി​രെ ആ​രെ​ങ്കി​ലും സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ങ്കി​ൽ ക്ഷ​മ ചോ​ദി​ക്കു​ന്നെ​ന്ന്​ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി ചാ​ണ്ടി ഉ​മ്മ​ൻ.

ഒ​രി​ക്ക​ലും ഒ​രു വ്യ​ക്തി​യെ​യും കോ​ൺ​ഗ്ര​സു​കാ​ർ ആ​ക്ര​മി​ക്കി​ല്ലെ​ന്നും ആ​രെ​ങ്കി​ലും കോ​ൺ​ഗ്ര​സു​കാ​ര​ന്‍റെ പേ​രി​ൽ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലേ ഉ​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ആ​ര്​ ചെ​യ്താ​ലും അ​തു ശ​രി​യ​ല്ല. അ​ങ്ങ​നെ അ​വ​ർ​ക്കൊ​രു ഖേ​ദം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ താ​ൻ ക്ഷ​മ ചോ​ദി​ക്കു​ന്നു. ഒ​രു വ​നി​ത​യെ​യോ വ്യ​ക്തി​യെ​യോ വേ​ദ​നി​പ്പി​ക്കാ​ൻ പാ​ടി​ല്ല. ആ ​വേ​ദ​ന 20 വ​ർ​ഷ​മാ​യി അ​നു​ഭ​വി​ക്കു​ന്ന​വ​രാ​ണ് ത​ങ്ങ​ളെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ പ​റ​ഞ്ഞു.

പി​താ​വി​ന്‍റെ ചി​കി​ൽ​സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഒ​രു വ്യാ​ജ വി​ഡി​യോ ക്ലി​പ്പ് പ്ര​ച​രി​പ്പി​ച്ച് വേ​ട്ട​യാ​ടു​ക​യാ​ണ്. മ​ന​സ്സാ​ക്ഷി​ക്ക് വി​രു​ദ്ധ​മാ​യി ഒ​ന്നും ചെ​യ്തി​ട്ടി​ല്ല. വ്യാ​ജ ആ​രോ​പ​ണ​ങ്ങ​െ​ള പു​തു​പ്പ​ള്ളി​ക്കാ​ർ ത​ള്ളി​ക്ക​ള​യു​മെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chandy OommenCyber ​​attackPuthuppally Byelection
News Summary - Cyber ​​attack: Chandi Oommen apologizes
Next Story