Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ് വെബ്സൈറ്റിൽ...

പൊലീസ് വെബ്സൈറ്റിൽ സൈബർ ആക്രമണശ്രമം

text_fields
bookmark_border
പൊലീസ് വെബ്സൈറ്റിൽ സൈബർ ആക്രമണശ്രമം
cancel

തിരുവനന്തപുരം: സംസ്ഥാന പൊലീസിന്‍റെ ഓൺലൈൻ ഫയൽ നീക്കത്തിനായുള്ള ‘അയാപ്സ്’ സോഫ്റ്റ്‌വെയറിനുനേരെ മാൽവെയർ ആക്രമണ ശ്രമം. സൈബർ ആക്രമണത്തെ തുടർന്ന് വെബ്സൈറ്റിന്‍റെ പ്രവർത്തനം അൽപസമയം തടസ്സപ്പെട്ടെങ്കിലും ഉടൻ പ്രശ്നം പരിഹരിച്ച് സേവനം പുനഃസ്ഥാപിച്ചെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ചുരുങ്ങിയ സമയം ഫയൽ നീക്കം നിലച്ചതല്ലാതെ മറ്റു സുരക്ഷാ വീഴ്ചകളോ വിവരമോഷണമോ സംഭവിച്ചില്ലെന്നും ഫയലുകളിലെ വിവരങ്ങളെല്ലാം പൂർണമായും സുരക്ഷിതമാണെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടില്ലെന്നും എന്നാൽ, അതിനുള്ള ശ്രമമാണ് നടന്നതെന്നും സ്ഥിരീകരിച്ച പൊലീസ് സൈബർ ഡിവിഷൻ, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി. ഇനി ഇത്തരം സൈബർ ആക്രമണമുണ്ടാകാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cyber CrimeCyber AttackwebsiteKerala Polie
News Summary - Cyber attack attempt on the police website
Next Story