Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅതിജീവിതക്കെതിരായ സൈബർ...

അതിജീവിതക്കെതിരായ സൈബർ അധിക്ഷേപം: രാഹുൽ ഈശ്വറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

text_fields
bookmark_border
Rahul Easwar
cancel
Listen to this Article

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം.​എ​ൽ.​എ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ അ​തി​ജീ​വി​ത​യെ സൈ​ബ​ർ അ​ധി​ക്ഷേ​പം ന​ട​ത്തി​യ കേ​സി​ൽ അറസ്റ്റിലായ രാ​ഹു​ല്‍ ഈ​ശ്വ​റിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടോ​ടെയാണ് സൈ​ബ​ർ അ​ധി​ക്ഷേ​പം ന​ട​ത്തി​യെന്ന അ​തി​ജീ​വി​ത​യുടെ പരാതിയിൽ രാ​ഹു​ല്‍ ഈ​ശ്വ​ര്‍ അടക്കമുള്ളവർക്കെതിരെ തിരുവനന്തപുരം സൈബർ പൊലീസ് കേസെടുത്തത്.

തി​രു​വ​ന​ന്ത​പു​രം പൗ​ഡി​ക്കോ​ണ​ത്തെ വീ​ട്ടി​ൽ നി​ന്നാ​ണ് രാ​​ഹു​ൽ ഈ​ശ്വ​റി​നെ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് എ.​ആ​ർ ക്യാ​മ്പി​ലെ​ത്തി​ച്ച് സൈ​ബ​ർ പൊ​ലീ​സ് എ.​സി.​പി പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചോ​​ദ്യം ചെ​യ്തു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അ​തി​ജീ​വി​ത​യെ തി​രി​ച്ച​റി​യു​ന്ന ത​ര​ത്തി​ല്‍ വി​വ​ര​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി, സാമൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​മാ​നി​ച്ചു തു​ട​ങ്ങി​യ പ​രാ​തി​ക​ളി​ൽ ഐ.​ടി ആ​ക്ട് 43, 66, ബി.​എ​ൻ.​എ​സ് 72, 79, 351 (1), 351 (2) വകുപ്പുകൾക്ക് പുറമേ ലൈംഗിക ചുവയോടെയുള്ള പരാമർശം നടത്തിയതിന് ബി.എൻ.എസ് 75 (3) വകുപ്പു കൂടി ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്ത​ത്.

രാ​ഹു​ല്‍ ഈ​ശ്വ​റെ കൂടാതെ കെ.​പി.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ന്ദീ​പ് വാ​ര്യരെ ഉ​ൾ​പ്പെ​ടെ കേസിൽ പ്ര​തി ചേ​ർ​ത്ത് കേസെടുത്തിട്ടുണ്ട്. മ​ഹി​ള കോ​ണ്‍ഗ്ര​സ് പ​ത്ത​നം​തി​ട്ട ജി​ല്ല സെ​ക്ര​ട്ട​റി ര​ഞ്ജി​ത പു​ളി​ക്ക​നാ​ണ് ഒ​ന്നാം പ്ര​തി. അ​ഡ്വ. ദീ​പ ജോ​സ​ഫ്, ദീ​പ ജോ​സ​ഫ് (ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട്) എ​ന്നി​വ​രാ​ണ് ര​ണ്ടും മൂ​ന്നും പ്ര​തി​ക​ൾ. സ​ന്ദീ​പ് വാ​ര്യ​ര്‍ നാ​ലാം പ്ര​തി​യും രാ​ഹു​ല്‍ ഈ​ശ്വ​ര്‍ അ​ഞ്ചാം പ്ര​തി​യു​മാ​ണ്.

ഫേ​സ്ബു​ക്ക് പോ​സ്റ്റു​ക​ൾ പ​ങ്കു​വെ​ച്ച പേ​രെ​ടു​ത്ത് പ​റ​യാ​ത്ത​വ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. സൈ​ബ​ർ അ​ധി​ക്ഷേ​പ പ​രാ​തി​യി​ൽ ഓ​രോ ജി​ല്ല​ക​ളി​ലും കേ​സെ​ടു​ക്കാ​ൻ എ.​ഡി.​ജി.​പി വെ​ങ്കി​ടേ​ഷ് നി​ര്‍ദേ​ശം ന​ൽ​കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rahul easwarRahul MamkootathilCyber ​​abuseLatest News
News Summary - Cyber ​​abuse against survivor: Rahul Easwar to be produced in court today
Next Story