പാക് തെരഞ്ഞെടുപ്പ് കമീഷൻ സൈറ്റിൽ മമ്മൂട്ടിയും ഇന്നസെൻറും
text_fieldsഇസ്ലാമാബാദ്: പാകിസ്താനിലെ തെരഞ്ഞെടുപ്പ് കമീഷൻ വെബ്സൈറ്റിൽ സിനിമാ താരങ്ങളായ മമ്മൂട്ടിയും ഇന്നസെൻറും. പാക് വിമാനത്തവളത്തിെൻറ ൈസെറ്റിലുള്ളത് 'സി.െഎ.ഡി മൂസയിലെ' സലിം കുമാർ. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളുടെ പേരിലുള്ള ചില സൈറ്റുകള്‍ പാക് ഹാക്കർമാർ അക്രമിച്ചതിന് പിന്നാലെയാണ് പാക് സൈറ്റുകളിൽ കേരള സൈബർ വാരിയേഴ്സ്, മല്ലു സൈബർ േസാൾജിയേഴ്സ് എന്ന പേരിൽ മലയാളി ഹാക്കർമാർ നുഴഞ്ഞു കയറിയത്.
കഴിഞ്ഞ ദിവസം പാക് വിമാനത്താവളത്തിന് നേരെയായിരുന്നു സൈബർ ആക്രമണമെങ്കിൽ ഇപ്പോൾ പാക് വെബ്പോർട്ടലുകളിലാണ് മലയാളി ഹാക്കർമാർ നുഴഞ്ഞുകയറിയിട്ടുള്ളത്. 'കശ്മീർ ന്യൂസ് നെറ്റ്‌വർക്ക്' ട്രോളൻമാർക്കായി സമർപ്പിക്കുന്നു എന്നറിയിച്ച് പാക് വെബ്പോർട്ടലായ മിർപുർ ന്യൂസിെൻറ യൂസർ നെയിമും പാസ്വേഡും സ്വന്തം ഫേസ്ബുക് പേജിൽ കേരള സൈബർ വാരിയേഴ്സ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
നേരത്തെ, തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളുടേതാണെന്ന ധാരണയില്‍ www.trivandrumairport.com, www.cochinairport.com എന്നീ വെബ്സൈറ്റുകള്‍ കശ്മീരി ചീറ്റ എന്നുപേരുള്ള പാകിസ്താന്‍ ഹാക്കര്‍മാര്‍ തകര്‍ത്തതായി കണ്ടെത്തിയിരുന്നു. എന്നാല്‍, ഈ സൈറ്റുകള്‍ക്ക് വിമാനത്താവളവുമായി ബന്ധമില്ളെന്നും ഇത് സ്വകാര്യ ഡൊമൈനുകളാണെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
