You are here

സയനൈഡ്​ ലഭ്യത: എൻ.​െഎ.ടി കേന്ദ്രീകരിച്ചും അന്വേഷണം മുറുകുന്നു

01:13 AM
09/10/2019

കോ​ഴി​ക്കോ​ട്​: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ൽ മു​ഖ്യ​പ്ര​തി​യാ​യ ജോ​ളി​ക്ക്​ കൊ​ല​പാ​ത​കം ന​ട​ത്താ​നു​ള്ള പൊ​ട്ടാ​സ്യം സ​യ​നൈ​ഡ്​ അ​വ​ർ വ​ർ​ഷ​ങ്ങ​ളോ​ളം ജോ​ലി​ചെ​യ്​​തെ​ന്ന്​ അ​വ​കാ​ശ​പ്പെ​ടു​ന്ന ചാ​ത്ത​മം​ഗ​ലം എ​ൻ.​െ​എ.​ടി കാ​മ്പ​സി​ൽ​നി​ന്ന്​ ല​ഭി​ച്ചി​ട്ടു​ണ്ടോ എ​ന്ന കാ​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി. എ​ൻ.​െ​എ.​ടി കാ​മ്പ​സി​ലെ കെ​മി​ക്ക​ൽ ല​ബോ​റ​ട്ട​റി​യി​ൽ സ​യ​നൈ​ഡോ വി​ഷാം​ശ​മു​​ള്ള മ​റ്റു​ രാ​സ​വ​സ്​​തു​ക്ക​ളോ സൂ​ക്ഷി​ച്ചി​ട്ടു​ണ്ടോ എ​ന്നും അ​േ​ന്വ​ഷ​ണ സം​ഘം പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. എ​ൻ.​െ​എ.​ടി​യു​ടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്​ ധ​രി​ച്ച്​ ജോ​ളി ലൈ​​ബ്ര​റി​യി​ൽ എ​ത്തി​യി​ട്ടു​ണ്ടെ​ന്ന്​ വ്യ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​വി​ടെ ആ​​രോ​ടൊ​ക്കെ ഇ​ട​പ​ഴ​കി എ​ന്ന​തു ക​​ണ്ടെ​ത്താ​നു​ള്ള നീ​ക്ക​വും ആ​രം​ഭി​ച്ചു.

2006 മു​ത​ൽ എ​ൻ.​െ​എ.​ടി​യി​ലേ​ക്കെ​ന്നു പ​റ​ഞ്ഞ്​ വീ​ട്ടി​ൽ നി​ന്നി​റ​ങ്ങു​ന്ന ജോ​ളി കേ​സ്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തു​മു​ത​ൽ ‘എ​ൻ.​െ​എ.​ടി ജോ​ലി’ അ​വ​സാ​നി​പ്പി​ച്ച​താ​യി അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി. മ​രി​ച്ച റോ​യി​യു​ടെ സ​ഹോ​ദ​ര​ൻ റോ​ജോ ദു​രൂ​ഹ മ​ര​ണ​ത്തെ​ക്കു​റി​ച്ച്​ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ന​ൽ​കി​യ കേ​സി​ൽ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്​​ഥ​ൻ വീ​ട്ടി​ലെ​ത്തി ചോ​ദ്യം​ചെ​യ്​​ത​പ്പോ​ൾ എ​ൻ.​െ​എ.​ടി​യി​ൽ ജോ​ലി​യി​ല്ലെ​ന്ന്​ ജോ​ളി പ​റ​ഞ്ഞി​രു​ന്നു. തു​ട​ർ​ന്നു​ള്ള ചോ​ദ്യം​ചെ​യ്യ​ലി​ലാ​ണ്​ ബ്യൂ​ട്ടി​പാ​ർ​ല​ർ ജോ​ലി പു​റ​ത്തു​വ​ന്ന​ത്. എ​ൻ.​െ​എ.​ടി കാ​മ്പ​സി​ൽ​നി​ന്ന്​ പ​ര​മാ​വ​ധി സി.​സി.​ടി.​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​നും ശ്ര​മ​മു​ണ്ട്.

ആ​രാ​ണീ ‘എ​ൻ.​െ​എ.​ടി മാ​ഡം’?
കോ​ഴി​ക്കോ​ട്​: ജോ​ളി മി​ക്ക​പ്പോ​ഴും എ​ൻ.​െ​എ.​ടി​യി​ലേ​ക്കെ​ന്നു​ പ​റ​ഞ്ഞ്​ വി​ളി​ച്ച ‘മാ​ഡം’ ആ​രാ​ണെ​ന്ന​റി​യാ​ൻ ക്രൈം​ബ്രാ​ഞ്ചി​​െൻറ ശ്ര​മം. ജോ​ളി​യു​ടെ അ​മി​ത ഫോ​ൺ​വി​ളി ശ്ര​ദ്ധ​യി​ൽ​പെ​ട്ട​പ്പോ​ൾ, അ​തേ​ക്കു​റി​ച്ച്​ ഭ​ർ​ത്താ​വ്​ ഷാ​ജു ചോ​ദി​ച്ച​പ്പോ​ഴാ​ണ്​ അ​വ​ർ എ​ൻ.​െ​എ.​ടി​യി​ലെ മാ​ഡ​ത്തെ​യാ​ണ്​ വി​ളി​ച്ച​തെ​ന്ന്​ പ്ര​തി​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ഷാ​ജു ഇ​ക്കാ​ര്യം പ​റ​ഞ്ഞി​രു​ന്നു. ഇ​തോ​ടെ എ​ൻ.​െ​എ.​ടി കാ​മ്പ​സി​ന​ക​ത്ത്​ ഉ​ന്ന​ത​രു​മാ​യി ജോ​ളി​ക്ക്​ ദ​ൃ​ഢ​മാ​യ ബ​ന്ധ​മു​ണ്ടെ​ന്ന്​ വ്യ​ക്ത​മാ​യി. ​േജാ​ളി എ​ത്തി​യെ​ന്ന്​ വ്യ​ക്ത​മാ​യ ലൈ​ബ്ര​റി കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ അ​ന്വേ​ഷ​ണം മു​റു​കു​ന്ന​ത്.

എ​ല്ലാ മ​ര​ണ​ങ്ങ​ൾ​ക്കു​ പി​ന്നി​ലും സ​യ​നൈ​ഡോ?
കോ​ഴി​ക്കോ​ട്​: ഒ​രു പ്രാ​വ​ശ്യം മാ​ത്ര​മേ​ താ​ൻ ജോ​ളി​ക്ക്​ സ​യ​നൈ​ഡ്​ കൈ​മാ​റി​യി​ട്ടു​ള്ളൂ എ​ന്ന​ അ​റ​സ്​​റ്റി​ലാ​യ മാ​ത്യു​വി​​െൻറ വെ​ളി​പ്പെ​ടു​ത്ത​ൽ അ​ന്വേ​ഷ​ണ സം​ഘ​ത്തെ കു​ഴ​ക്കു​ന്നു. മ​റ്റു​ മ​ര​ണ​ങ്ങ​ളി​ൽ ജോ​ളി ഉ​പ​യോ​ഗി​ച്ച​ത്​ സ​യ​നൈ​ഡ്​ അ​ല്ലാ​ത്ത മാ​ര​ക വി​ഷ​മാ​കാ​മെ​ന്ന്​ ക്രൈം​ബ്രാ​ഞ്ച്​ സം​ശ​യി​ക്കു​ന്നു. മ​ര​ണ​കാ​ര​ണ​മാ​കാ​വു​ന്ന മ​റ്റു രാ​സ​വ​സ്​​തു​ക്ക​ൾ എ​ന്തെ​ല്ലാ​മാ​ണെ​ന്നും അ​വ ല​ഭി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണ സം​ഘം വി​ദ​ഗ്​​ധ​രു​ടെ അ​ഭി​പ്രാ​യം തേ​ടി​യി​ട്ടു​ണ്ട്.

സി​ലി​യു​ടെ മ​ര​ണം ന​ട​ക്കു​േ​മ്പാ​ൾ അ​റ​സ്​​റ്റി​ലാ​യ മാ​ത്യു​വും ജോ​ളി​യും ത​മ്മി​ലെ ബ​ന്ധ​ം ഉ​ല​ഞ്ഞി​രു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ ജോ​ളി​ക്ക്​ സ​യ​നൈ​ഡ്​ എ​വി​ടെ​നി​ന്ന്​ ല​ഭി​ച്ചു എ​ന്ന​ത്​ ക​ണ്ടെ​ത്താ​നാ​ണ്​ അ​ന്വേ​ഷ​ണ സം​ഘ​ത്തി​​െൻറ ശ്ര​മം. സ​യ​നൈ​ഡ്​ അ​ല്ലാ​ത്ത രാ​സ​വ​സ്​​തു​വി​​െൻറ സാ​ന്നി​ധ്യ​ത്തെ​ക്കു​റി​ച്ച്​ ക്രൈം​ബ്രാ​ഞ്ച്​ അ​ന്വേ​ഷി​ക്കാ​ൻ ഇ​ട​യാ​കു​ന്ന​ത്​ ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്.

Loading...
COMMENTS