ലിംഗച്ഛേദം: മാതാവിനെതിരെ കോടതിയിൽ മൊഴിമാറ്റി യുവതി
text_fieldsതിരുവനന്തപുരം: ഗംഗേശാനന്ദസ്വാമിയുടെ ലിംഗച്ഛേദം നടത്തിയ സംഭവത്തിൽ പൊലീസിന് ആദ്യം നൽകിയ മൊഴി യുവതി കോടതിയിൽ തിരുത്തി. മുറിയിൽ ഉണ്ടായിരുന്ന കത്തി കാട്ടിയാണ് സ്വാമി പീഡിപ്പിക്കാൻ ശ്രമിച്ചതെന്നും ഇതിനിടയിൽ താൻ കത്തി പിടിച്ചുവാങ്ങി ലിംഗം മുറിച്ചുമാറ്റുകയായിരുന്നുവെന്നും യുവതി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ രഹസ്യമൊഴി നൽകി.
നേരത്തേ, താൻ കൈയിൽ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് സ്വാമിയുടെ ലിംഗം മുറിച്ചെന്നാണ് യുവതി അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയത്. മാതാപിതാക്കളുടെ പങ്കിനെക്കുറിച്ച് പൊലീസിനോട് പറയാൻ വൈമനസ്യം കാട്ടിയ യുവതി കോടതിയിൽ മാതാവിനെതിരായി മൊഴി നൽകി. സംഭവത്തിൽ മാതാവിന് പങ്കുണ്ടെന്ന് സംശയിക്കുന്നതായും അവർ മൊഴി നൽകി. സ്വാമി വർഷങ്ങളായി പീഡിപ്പിക്കുകയായിരുന്നു. മാതാപിതാക്കളോട് പറഞ്ഞിട്ട് കാര്യമില്ലാത്തതുകൊണ്ടാണ് ഒന്നും പറയാത്തത്. സംഭവദിവസം തെൻറ മുടിയിൽ പിടിച്ച് വലിച്ചിഴച്ചാണ് സ്വാമി മുറിയിലേക്ക് തള്ളിയത്.
നിലവിളിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. ഇതോടെ ജീവൻ രക്ഷാർഥവും പീഡനം സഹിക്കവയ്യാതെയും സ്വാമിയിൽനിന്ന് കത്തി തട്ടിപ്പറിച്ച് ലിഗം ച്ഛേദിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. കോടതിയിൽ മൊഴി മാറ്റിപ്പറഞ്ഞതോടെ മാതാപിതാക്കളെ വീണ്ടും ചോദ്യംചെയ്യുമെന്നും അതിെൻറ അടിസ്ഥാനത്തിലായിരിക്കും മാതാവിനെതിരെ കേസെടുക്കുകയെന്നും അന്വേഷണ ഉദ്യോഗസ്ഥർ ‘മാധ്യമ’ത്തോട് പറഞ്ഞു..
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
