Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗുരുവായൂരിൽ പ്രതാപന്റെ കട്ടൗട്ട്: ‘പ്രതാപൻ നമ്മുടെ പ്രിയ തേരാളി’

text_fields
bookmark_border
ഗുരുവായൂരിൽ പ്രതാപന്റെ കട്ടൗട്ട്:  ‘പ്രതാപൻ നമ്മുടെ പ്രിയ തേരാളി’
cancel
camera_alt

കിഴക്കെനടയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി സ്ഥാപിച്ച പ്രതാപന്റെ കട്ടൗട്ട്

ഗുരുവായൂർ: സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പേ ഗുരുവായൂരിൽ ടി.എൻ. പ്രതാപന്റെ കട്ടൗട്ട് ഉയർന്നു. കിഴക്കെ നടയിൽ ഗാന്ധി സ്മൃതി മണ്ഡപത്തിന് സമീപമാണ് മണ്ഡലം കമ്മിറ്റി പ്രതാപന്റെ കട്ടൗട്ട് ഉയർത്തിയത്.

‘പ്രതാപത്തോടെ വീണ്ടും നമ്മുടെ ടി.എൻ. പ്രതാപൻ. പ്രതാപൻ നമ്മുടെ പ്രിയ തേരാളി’ എന്ന് എഴുതിയ കട്ടൗട്ടിൽ കൈപ്പത്തി ചിഹ്നവുമുണ്ട്. പ്രതാപന്റെ വിശ്വസ്തനായ ഒ.കെ.ആർ. മണികണ്ഠനാണ് ഇവിടെ മണ്ഡലം പ്രസിഡന്റ്. സ്ഥാനാർഥി പ്രഖ്യാപനം ആയില്ലെങ്കിലും ഗുരുവായൂരിൽ പ്രതാപനായി പ്രചരണം സജീവമാവുകയാണ്.

പ്രതാപനാകും സ്ഥാനാർഥിയെന്ന് ഗുരുവായൂരിൽ നടന്ന മുൻ എം.എൽ.എ വി. ബലറാമിന്റെ അനുസ്മരണത്തിൽ വി.എം. സുധീരൻ പ്രഖ്യാപിച്ചിരുന്നു.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cutout of TN Prathapan in Guruvayur
Next Story