പെൺകുട്ടിയുടെ നടപടി ധീരം –മേഴ്സിക്കുട്ടിയമ്മ
text_fieldsകൊല്ലം: പീഡിപ്പിക്കാൻ ശ്രമിച്ചയാൾക്കെതിരെ പ്രതികരിച്ച പെൺകുട്ടിയുടെ നടപടി ധീരമാണെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. സ്വാമിമാരിൽനിന്നും ഇത്തരം പ്രവൃത്തികൾ ഉണ്ടാകുന്നത് അപമാനകരമാണ്. സ്ത്രീകളുടെ ആത്മാഭിമാനം നശിപ്പിക്കുന്ന നടപടികൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. സ്വാമിയുടെ അതിക്രമത്തിനെതിരെ പ്രതികരിച്ച െപൺകുട്ടി അഭിനന്ദനം അർഹിക്കുെന്നന്നും മന്ത്രി കൊല്ലത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
