Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വോട്ടർ പട്ടികയിൽ വെട്ട്; കെ.സുധാകരൻ പരാതി നല്‍കി
text_fieldsbookmark_border
കണ്ണൂർ: വോട്ടർ പട്ടികയിൽ നിന്ന് വ്യാപകമായി പേരുകള്‍ നീക്കം ചെയ്യുന്നതിനെതിരെ നടപടി ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി ചീഫ് ഇലക്ടറര്‍ ഓഫിസര്‍ക്ക് പരാതി നല്‍കി.
വോട്ടര്‍മാര്‍ സ്ഥലത്തില്ലെന്ന് ബി.എൽ.ഒമാര്‍ തെറ്റായ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് തെറ്റായ നടപടി സ്വീകരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രത്യേകിച്ച് ധർമടം മണ്ഡലത്തിലും ഇത്തരം ജനാധിപത്യ വിരുദ്ധമായ നടപടികള്‍ വ്യാപകമാണ്. 1950 ലെ ജനപ്രാതിനിത്യ നിയമത്തിന് വിരുദ്ധമായ ഈ നടപടി അടിയന്തരമായി അവസാനിപ്പിക്കണമെന്നും കെ. സുധാകരന്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

