Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പാർസല്‍ ഇടപാട്: സി-ആപ്റ്റ് ജീവനക്കാരെ ഇന്ന് കസ്​റ്റംസ് ഓഫിസിലേക്ക് വിളിച്ചുവരുത്തും
cancel
Homechevron_rightNewschevron_rightKeralachevron_rightപാർസല്‍ ഇടപാട്:...

പാർസല്‍ ഇടപാട്: സി-ആപ്റ്റ് ജീവനക്കാരെ ഇന്ന് കസ്​റ്റംസ് ഓഫിസിലേക്ക് വിളിച്ചുവരുത്തും

text_fields
bookmark_border

തി​രു​വ​ന​ന്ത​പു​രം: യു.​എ.​ഇ കോ​ണ്‍സു​ലേ​റ്റും സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ സി-​ആ​പ്റ്റും ത​മ്മി​െ​ല പാ​ർ​സ​ല്‍ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ തേ​ടി ക​സ്​​റ്റം​സ്​ വീ​ണ്ടും. കോ​ണ്‍സു​ലേ​റ്റി​ല്‍നി​ന്നു​ള്ള പാ​ർ​സ​ല്‍ സി-​ആ​പ്റ്റി​ല്‍ എ​ത്തി​ച്ച​പ്പോ​ള്‍ വാ​ങ്ങി​ച്ച​വ​രും എ​ട​പ്പാ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ന്‍ സ​ഹാ​യി​ച്ച​വ​രു​മാ​യ ജീ​വ​ന​ക്കാ​രി​ല്‍നി​ന്ന്​ ഇന്ന്​ മൊ​ഴി​യെ​ടു​ക്കും.

ക​ഴി​ഞ്ഞ​യാ​ഴ്ച ക​സ്​​റ്റം​സ് സി-​ആ​പ്റ്റി​ല്‍ എ​ത്തി​യ​പ്പോ​ള്‍ സ്ഥ​ല​ത്തി​ല്ലാ​തി​രു​ന്ന ജീ​വ​ന​ക്കാ​രെ​യാ​ണ് ത​ല​സ്ഥാ​ന​ത്തെ ക​സ്​​റ്റം​സ് ഓ​ഫി​സി​ലേ​ക്ക് വി​ളി​പ്പി​ച്ച​ത്. പാ​ർ​സ​ല്‍ കൊ​ണ്ടു​പോ​യ ലോ​റി​യു​ടെ ലോ​ഗ്ബു​ക്ക്​ ക​സ്​​റ്റം​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. സി-​ആ​പ്റ്റി​ലെ അ​ച്ച​ടി​സാ​മ​ഗ്രി​ക​ള്‍ കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ത്തി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യാ​ണ് കോ​ണ്‍സു​ലേ​റ്റിെൻറ പാ​ർ​സ​ല്‍ കൊ​ണ്ടു​പോ​യ​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന വി​വ​രം. മ​ന്ത്രി കെ.​ടി. ജ​ലീ​ലാ​ണ് സി-​ആ​പ്റ്റ് ചെ​യ​ർ​മാ​ൻ.

കോ​ൺ​സു​ലേ​റ്റി​ൽ​നി​ന്ന് ര​ണ്ട് വാ​ഹ​ന​ങ്ങ​ളി​ലാ​യാ​ണ് പാ​ക്ക​റ്റു​ക​ള്‍ വ​ന്ന​ത്. ഒ​രു വാ​ഹ​ന​ത്തി​ല്‍ മ​ത​ഗ്ര​ന്ഥ​മാ​യി​രു​ന്നു. 62 വീ​തം വ​രു​ന്ന 32 ബ​ണ്ടി​ലു​ക​ളാ​ണ് ഇ​തി​ലു​ണ്ടാ​യി​രു​ന്ന​ത്. മ​റ്റേ വാ​ഹ​ന​ത്തി​ൽ ചി​ല ല​ഘു​ലേ​ഖ​ക​ളാ​ണെ​ന്നും സൂ​ക്ഷി​ച്ച് കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്നും നി​ര്‍ദേ​ശം ന​ല്‍കി​യി​രു​ന്ന​താ​യി ജീ​വ​ന​ക്കാ​ർ നേ​ര​ത്തേ ക​സ്​​റ്റം​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. അ​ങ്ങ​നെ​െ​യ​ങ്കി​ൽ ര​ണ്ടാ​മ​ത്തെ ബ​ണ്ടി​ലി​ൽ രാ​ജ്യ​വി​രു​ദ്ധ ല​ഘു​ലേ​ഖ​ക​ളോ സ്വ​ര്‍ണ​മോ ആ​യി​രി​ക്കാ​മെ​ന്നാ​ണ് ക​സ്​​റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​ശ​യം.

കൂ​ടാ​തെ, വി​ശു​ദ്ധ​ഗ്ര​ന്ഥം കേ​ര​ള​ത്തി​ൽ സു​ല​ഭ​മാ​യി കി​ട്ടു​മ്പോ​ൾ പു​റ​മെ​നി​ന്ന്​ എ​ത്തി​ച്ച​തി​ലും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് സം​ശ​യ​മു​ണ്ട്. കോ​ൺ​സു​ലേ​റ്റി​ലെ​യും സി-​ആ​പ്റ്റി​ലെ​യും സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ അ​ന്വേ​ഷ​ണ​സം​ഘം ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

പാ​ക്ക​റ്റു​ക​ൾ എ​ട​പ്പാ​ളി​ൽ എ​ത്തി​ക്കാ​ൻ സി-​ആ​പ്റ്റി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് മേ​ൽ​നോ​ട്ടം വ​ഹി​ച്ച​ത്. ഉ​ന്ന​ത​ത​ല നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ഇ​യാ​ൾ പാ​ർ​സ​ൽ എ​ത്തി​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ​തെ​ന്നാ​ണ് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്. ഇ​യാ​ളു​ടെ നി​യ​മ​നം സം​ബ​ന്ധി​ച്ച് നേ​ര​ത്തേ​യും ആ​രോ​പ​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smugglingkerala newskt jaleelparcelcustomscapt
News Summary - customs will question capt employees
Next Story