Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വർണക്കടത്ത്​:...

സ്വർണക്കടത്ത്​: കസ്​റ്റംസ്​ സൂപ്രണ്ട്​ ഉൾപ്പെടെ രണ്ടുപേർ കൂടി പിടിയിൽ

text_fields
bookmark_border
സ്വർണക്കടത്ത്​: കസ്​റ്റംസ്​ സൂപ്രണ്ട്​ ഉൾപ്പെടെ രണ്ടുപേർ കൂടി പിടിയിൽ
cancel

ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളം വഴി 25 കിലോ സ്വര്‍ണം കടത്തിയ കേസില്‍ കസ്​റ്റംസ് സൂപ്രണ്ട് ഉൾപ്പെടെ രണ ്ടുപേര്‍കൂടി പിടിയില്‍. എയര്‍ കസ്​റ്റംസ് സൂപ്രണ്ട് വി. രാധാകൃഷ്ണൻ, സ്വര്‍ണക്കടത്ത് സംഘത്തില്‍നിന്ന്​ സ്വര്‍ണ ം വാങ്ങുന്ന കിഴക്കേകോട്ടയിലുള്ള ജ്വല്ലറിയിലെ അക്കൗണ്ടൻറ്​ മലപ്പുറം സ്വദേശി റാഷിദ് എന്നിവരെയാണ് ഡി.ആര്‍.ഐ സം ഘം പിടികൂടിയത്. ഇവരെ ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്​ ചെയ്തു.

25 കിലോ സ്വര്‍ണവുമായി ത ിരുവനന്തപുരം സ്വദേശി സുനില്‍കുമാര്‍, കഴക്കൂട്ടം സ്വദേശിനി സെറീന ഷാജി എന്നിവരെ ഡി.ആര്‍.ഐ പിടികൂടിയതി​​െൻറ അടി സ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ്​ കസ്​റ്റംസ്​ സൂപ്രണ്ടടക്കം കുടുങ്ങിയത്​. സ്വര്‍ണം പിടികൂടിയ ദിവസം വിമാനത്താവളത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സൂപ്രണ്ട് രാധാകൃഷ്​ണന്‍ ഉൾപ്പെടെ മൂന്നുപേരുടെ മൊബൈല്‍ ഫോണുകള്‍ ഡി.ആര്‍.ഐ അന്നുതന്നെ പിടികൂടിയിരുന്നു. തുടര്‍ന്ന് ഫോണുകള്‍ പരിശോധനക്ക് വിധേയമാക്കി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന അഭിഭാഷകനായ ബിജു മനോഹറി​​െൻറ സഹായി വിഷ്ണുവുമായി കസ്​റ്റംസ് സൂപ്രണ്ട് നിരവധി തവണ ബന്ധപ്പെട്ടിരുന്നതായി തെളിവുകള്‍ ലഭിച്ചു.

സ്വര്‍ണക്കടത്തിന് നേര​േത്ത പിടിയിലായവര്‍ നല്‍കിയ മൊഴിയില്‍നിന്ന്​ മുമ്പ് കള്ളക്കടത്ത്​ നടന്നപ്പോഴെല്ലാം രാധാകൃഷ്​ണന്‍ വിമാനത്താവളത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരു​െന്നന്നും അദ്ദേഹത്തി​​െൻറ സാഹായം ലഭിച്ചിരു​െന്നന്നും വ്യക്തമായി. വിമാനത്താവളത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരി​േശാധിച്ച്​ ഇതി​​െൻറ തെളിവുകൾ ഡി.ആര്‍.ഐ ശേഖരിച്ചിരുന്നു. ഡ്യൂട്ടി രജിസ്​റ്ററും ഡ്യൂട്ടി സമയവും പരിശോധിച്ചും ഇക്കാര്യം ശരിയാണെന്ന്​ സ്ഥിരീകരിച്ചു. കസ്​റ്റംസ്​ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരിൽനിന്ന്​ അനുമതി വാങ്ങിയ ശേഷമാണ്​ വ്യാഴാഴ്​ച സൂപ്രണ്ടി​​െൻറ അറസ്​റ്റ്​ രേഖപ്പെടുത്തിയത്.

കാരിയര്‍മാരായ സുനില്‍കുമാര്‍, സെറീന ഷാജി, എന്നിവര്‍ക്ക് പുറമേ ഒളിവിൽ കഴിയുന്ന അഭിഭാഷക​ൻ ബിജു മനോഹറി​​െൻറ ഭാര്യ വിനീത​െയയും ഡി.ആര്‍.ഐ സംഘം നേര​േത്ത അറസ്​റ്റ്​ ചെയ്തിരുന്നു. ബിജു മനോഹറിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്​. ഇയാൾ മുന്‍കൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരിക്കുകയാണ്​.


ഒളിവിലുള്ള പ്രതികൾക്കായി തിരച്ചിൽ ഉൗർജിതം
ശംഖുംമുഖം: വിമാനത്താവളത്തിലൂടെയുള്ള സ്വർണക്കടത്തിലെ മറ്റ്​ പ്രതികളെ പിടികൂടാൻ ഡി.ആർ.​െഎ ശ്രമങ്ങൾ ഉൗർജിതമാക്കി. മുഖ്യപ്രതി അഡ്വ. ബിജു മനോഹറിനെതിരെ ലുക്കൗട്ട്​ നോട്ടീസ്​ പുറപ്പെടുവിച്ചതിന്​ പിന്നാലെ മറ്റ്​ പ്രതികളെ വലയിലാക്കാനുള്ള നീക്കമാണ്​ നടത്തുന്നത്​. ദുബൈയിലുള്ള ജിത്തുവിനെ ക​െണ്ടത്താന്‍ ദുബൈ പൊലീസി​​െൻറ സഹായം തേടാൻ ശ്രമം നടക്കുന്നു.

അഭിഭാഷകനോടൊപ്പം ഒളിവില്‍ പോയ സഹായി വിഷ്​ണുവിനായും തിരച്ചിൽ ഉൗർജിതമാക്കി. ഇതിനിടെ അഭിഭാഷകനില്‍നിന്ന്​ സ്വര്‍ണം വാങ്ങുന്നത് മലപ്പുറം സ്വദേശി ഹക്കീമാ​െണന്ന് കണ്ടത്തി. ഇയാളും ഒളിവിലാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം ആദ്യഘട്ടം പിന്നിട്ടപ്പോള്‍തന്നെ സ്വര്‍ണക്കടത്തിന് പുറമേ സെക്സ് റാക്കറ്റ്, ഗുണ്ടാമാഫിയ സംഘങ്ങൾക്കും കേസുമായി ബന്ധമുള്ളതായി ഡി.ആര്‍.ഐക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതി​​െൻറയെല്ലാം തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. വരും ദിവസങ്ങളില്‍ കൂടുതൽ അറസ്​റ്റ്​ ഉണ്ടാകുമെന്നാണ് ഡി.ആര്‍.ഐ വൃത്തങ്ങൾ നൽകുന്ന സൂചന.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smugglingkerala newsmalayalam newssmugling case
News Summary - Customs Superintendent Arrested-Kerala News
Next Story