Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രി കെ.ടി...

മന്ത്രി കെ.ടി ജലീലിന്‍റെ ഗണ്‍മാന്‍റെ മൊബൈൽ ഫോണ്‍ കസ്റ്റഡിയിലെടുത്ത് കസ്റ്റംസ്

text_fields
bookmark_border
മന്ത്രി കെ.ടി ജലീലിന്‍റെ ഗണ്‍മാന്‍റെ മൊബൈൽ ഫോണ്‍ കസ്റ്റഡിയിലെടുത്ത് കസ്റ്റംസ്
cancel

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്‍റെ ഗണ്‍മാന്‍റെ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഗണ്‍മാന്‍ പ്രജീഷിന്‍റെ മൊബൈല്‍ ഫോണാണ് കസ്റ്റഡിയിലെടുത്തത്. മലപ്പുറത്തെ വസതിയിലെത്തിയാണ് നടപടി. പ്രജീഷിന്‍റെ രണ്ട് സുഹൃത്തുക്കളെയും കസ്റ്റംസ് ചോദ്യം ചെയ്തു. കൊച്ചിയില്‍ നിന്നുള്ള അന്വേഷണ സംഘമാണ് ഫോണ്‍ കസ്റ്റഡിയിലെടുത്തത്.

ഖുര്‍ആനും ഈത്തപ്പഴവും എത്തിച്ചതില്‍ പ്രോട്ടോകോള്‍ ലംഘനം നടന്നതായി ബന്ധപ്പെട്ട കേസിലാണ് നടപടി. നിലവില്‍ ഈ സംഭവങ്ങളില്‍ പ്രോട്ടോക്കോള്‍ ലംഘനം നടന്നുവെന്നാണ് കസ്റ്റംസിന്‍റെ വിലയിരുത്തൽ. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Minister KT JaleelCustoms
Next Story