കൊച്ചി: വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിൽ തിരുവനന്തപുരം യു.എ.ഇ കോണ്‍സുലേറ്റിലെ മുൻ അക്കൗണ്ടന്‍റിനെ പ്രതി ചേര്‍ക്കാന്‍ കസ്റ്റംസ് തീരുമാനം. കോൺസുലേറ്റിലെ മുന്‍ അക്കൗണ്ടന്‍റ് ഖാലിദിനെ പ്രതിചേര്‍ക്കാന്‍ അനുമതി തേടി കോടതിയിൽ ഹരജി നൽകി. ഈജിപ്ഷ്യൻ പൗരനായ നയതന്ത്ര പ്രതിനിധിയെ എങ്ങനെ പ്രതി ചേര്‍ക്കാനാകുമെന്ന് കോടതി ചോദിച്ചു.
ഇക്കാര്യത്തില്‍ മറ്റന്നാൾ വിശദമായ വാദം കേൾക്കും. പ്രതി ചേര്‍ത്ത ശേഷം അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കാനാണ് കസ്റ്റംസ് തീരുമാനം. അതിന് ശേഷം ഇന്ത്യയിലേക്ക് കൊണ്ടുവരും. ഈ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്‍റെ പങ്കും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.