Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാരാട്ട് ഫൈസലിനെ കസ്റ്റംസ് വിട്ടയച്ചു
text_fieldsbookmark_border
കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത കെടുവള്ളി നഗരസഭ എൽ.ഡി.എഫ് സ്വതന്ത്ര കൗൺസിലർ കാരാട്ട് ഫൈസലിനെ കസ്റ്റംസ് വിട്ടയച്ചു. വ്യാഴാഴ്ചയാണ് കസ്റ്റംസ് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്.
വ്യാഴാഴ്ച വെളുപ്പിന് നാലുമണിക്ക് കൊടുവള്ളിയിലെ വീട്ടിലെത്തിയ കസ്റ്റംസ് റെയ്ഡ് നടത്തി. വീട്ടിൽനിന്ന് ഫോൺ വിളികൾ സംബന്ധിച്ച രേഖകൾ കണ്ടെടുത്തതായാണ് വിവരം. പിന്നീട് ഫൈസലിനെ കൊച്ചിയിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്തു.
കേസിൽ കസ്റ്റഡിയിലുള്ള കെ.ടി. റമീസ് അടക്കമുള്ളവരെ ചോദ്യം ചെയ്തതിലൂടെയാണ് കാരാട്ട് ഫൈസലിലേക്കും അന്വേഷണം എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

