ഈത്തപ്പഴം, ഡോളർ കടത്ത് കേസുകൾ സജീവമാക്കാനൊരുങ്ങി കസ്റ്റംസ്
text_fieldsകൊച്ചി: നയതന്ത്ര ബാഗേജ് കള്ളക്കടത്ത് കേസ് കുറ്റപത്രം നൽകാവുന്ന ഘട്ടത്തിലെത്തിയതോടെ ഇനി കസ്റ്റംസ് ശ്രദ്ധ ഇൗത്തപ്പഴ വിതരണം, ഡോളർ കടത്ത് കേസുകളിൽ. മുൻ മന്ത്രിയും മുൻ സ്പീക്കറുമടക്കം ആരോപണവിധേയരായ രണ്ട് കേസിലും സമൻസ് അയക്കലും വിളിച്ചുവരുത്തലും ചോദ്യം ചെയ്യലും പുനരാരംഭിക്കാനാണ് ഒരുങ്ങുന്നത്. അന്വേഷണം പൂർത്തിയായാലുടൻ ഈ കേസുകളിലും കുറ്റപത്രം നൽകും.
സ്വർണക്കടത്ത് കേസിലെ കാരണം കാണിക്കൽ നോട്ടീസിൽ മന്ത്രിമാരുെടയോ മുഖ്യമന്ത്രിയുെട പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ ഒഴികെ ഉദ്യോഗസ്ഥരുെടയോ പേരുകൾ ഉൾപ്പെട്ടിട്ടില്ല. എന്നാൽ, യു.എ.ഇ കോൺസുലേറ്റ് ജനറലിെൻറയും അറ്റാഷെയുെടയും പേരുകൾ പ്രതിപ്പട്ടികയിലുണ്ട്.
അതിനാൽ, മന്ത്രിമാരുടെ പേരില്ലാതെയാവും കുറ്റപത്രം സമർപ്പിക്കുക. ഇതിനിടെ, ഇവരുടെ പങ്കാളിത്തം തെളിവുസഹിതം ശ്രദ്ധയിൽപെട്ടാൽ അനുബന്ധ കുറ്റപത്രത്തിൽ ഉൾപ്പെടാനുള്ള സാധ്യത മാത്രമാണ് ശേഷിക്കുന്നത്. കാരണം കാണിക്കൽ നോട്ടീസ് അയച്ച 53 പേർക്കെതിരെ മാത്രമാകും കുറ്റപത്രം നൽകുക. കാരണം കാണിക്കൽ നോട്ടീസിെൻറ മറുപടി കിട്ടുന്നതുവരെ നിയമപരമായി കാത്തിരിക്കേണ്ടതില്ലാത്തതിനാൽ വൈകാതെ കുറ്റപത്രം സമർപ്പിച്ചേക്കും.
അതേസമയം, ഈത്തപ്പഴ വിതരണം, ഡോളർ കടത്ത് കേസുകളുടെ കാര്യത്തിൽ സർക്കാറിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന അന്വേഷണമാണ് വരാനിരിക്കുന്നത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഡോളർ കടത്തിൽ പുറത്തു വരാനിരിക്കുന്നതെന്ന സൂചനയാണ് കസ്റ്റംസ് അധികൃതർ നൽകുന്നത്.
2017ൽ യു.എ.ഇ കോണ്സുലേറ്റ് വഴി 17,000 കിലോ ഈത്തപ്പഴം കൊണ്ടുവന്നതും വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് മുൻ മന്ത്രിയടക്കമുള്ളവർക്കെതിരെ ആരോപണമുയർന്നത്. കോൺസൽ ജനറൽ മുഖേന നടത്തിയ ഡോളർ കടത്തിൽ പങ്കുണ്ടെന്ന സ്വപ്നയുടെയും സരിത്തിെൻറയും മൊഴിയുടെ അടിസ്ഥാനത്തിൽ മുൻ സ്പീക്കറെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ സർക്കാറിലെ കൂടുതൽ മന്ത്രിമാരെ ഈ കേസുകളിൽ ചോദ്യം ചെയ്യാൻ സാധ്യത ഏറെയാണ്.
സ്വർണക്കടത്ത്: പ്രതികളുടെ വാട്സ്ആപ്പ് ചാറ്റ് വീണ്ടെടുത്തു
കൊച്ചി: നയതന്ത്ര ബാഗേജ് സ്വർണക്കടത്ത് കേസ് പ്രതികൾ വാട്സ്ആപ്പിൽ സന്ദേശങ്ങൾ കൈമാറിയിരുന്നത് വ്യാജ പേരുകളിൽ. പ്രതികളായ പി.എസ്. സരിത്ത്, കെ.ടി. റമീസ്, സന്ദീപ് എന്നിവരുടെ വാട്സ്ആപ്പ് ചാറ്റുകൾ വീണ്ടെടുത്ത കസ്റ്റംസാണ് വ്യാജ പേരുകളിൽ ഇവർ നടത്തിയ സന്ദേശങ്ങളും പ്രതികൾക്ക് നൽകിയ നോട്ടീസിെൻറ ഭാഗമാക്കിയത്. സരിത് 'സൂസെപാക്യ'മെന്നും റെമീസ് 'ഹലോ' യെന്നും സന്ദീപ് നായർ 'സാൻ ഫ്രാൻസി'യെന്നുമുള്ള വ്യാജ പേരുകളിലാണ് 2019 ജനുവരി മുതൽ സന്ദേശങ്ങൾ കൈമാറിയത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട സംശയങ്ങളും നിർദേശങ്ങളുമാണ് കൈമാറിയിരുന്നത്.
50 കിലോ സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട് കോൺസൽ ജനറലിനുണ്ടാവുന്ന സംശയങ്ങൾ സ്വപ്നയെക്കൊണ്ട് (മാഡം) പറഞ്ഞു മനസ്സിലാക്കിക്കാമെന്നാണ് ഒരു സേന്ദശത്തിൽ സരിത് പറയുന്നത്. പെട്ടിയുമായി നേരെ കോൺസൽ ജനറലിെൻറ മുന്നിലെത്തിയശേഷം ആവശ്യമുള്ളത് എടുക്കാൻ പറയുകയും ആവശ്യമായത് എടുക്കുകയും ചെയ്യുേമ്പാൾ പ്രശ്നം തീരുമെന്നാണ് റെമീസിെൻറ മറുപടി. അവസാന നിമിഷമാണ് തനിക്ക് സന്ദേശം ലഭിച്ചതെന്നും അക്കാര്യം കോൺസൽ ജനറലിനോട് പറഞ്ഞപ്പോൾ പണ്ടത്തെ പോലെയല്ല ഇപ്പോഴെന്നും കൂടുതൽ സുരക്ഷിതമാക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നാണ് അദ്ദേഹം പ്രതികരിച്ചതെന്നുമാണ് സന്ദീപിെൻറ ഒരു ചാറ്റ്. 50 കിലോയുണ്ടെന്ന് നമ്മളാദ്യം ഉറപ്പിച്ചേശഷം നമ്മുടെ ആവശ്യം കഴിഞ്ഞ് ബാക്കി കൊടുത്താൽ മതിയെന്നും സന്ദീപ് പറയുന്നു. വരുന്ന സ്വർണം സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനെ കുറിച്ചുള്ള ചർച്ചയാണ് പിന്നീട്. വലിയ രണ്ട് സാധനം മാത്രം എടുത്താൽ മതിയെന്നും ചോക്ലേറ്റ് പോലുള്ളവ പിള്ളേർക്കോ മറ്റോ കൊടുത്തേക്കെന്നും സന്ദേശം തുടരുന്നു.
െപട്ടി എത്തിയശേഷം കാറിൽ കയറ്റുന്നതും ഭാവിയിൽ ഇത്രയും ഭാരം കൂടിയത് കൈകാര്യം ചെയ്യേണ്ടി വരുന്ന ആവശ്യകതയും സംബന്ധിച്ചും മൂവരും ചർച്ച െചയ്യുന്നുണ്ട്. അടുത്തത് മുതൽ സ്വർണത്തിന് തൂക്കം കൂടുമെന്നും പറയുന്നു. 2019 ഫെബ്രുവരി, മാർച്ച്, ഡിസംബർ മാസങ്ങളിൽ ഇവർ നടത്തിയ വാട്സ്ആപ്പ് സന്ദേശവും നോട്ടീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അയക്കുന്നതും സ്വീകരിക്കുന്നതും കോൺസൽ ജനറലിെൻറ വിലാസമായതിനാൽ അയക്കുന്ന പേര് ബംഗാളിയുടേത് വെക്കാൻ പറയാൻ സരിതിെൻറ നിർദേശമുണ്ട്. അത് താൻ ശ്രദ്ധിച്ചില്ലെന്നും നോക്കാമെന്നും റെമീസിെൻറ മറുപടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.