കൊച്ചി: കസ്റ്റംസ് ക്ലിയറിംഗ് ഏജന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ഹരിരാജിന് കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യുന്നു. കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച പകൽ മുഴുവന്‍ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വച്ച് അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. സ്വർണം അടങ്ങിയ ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാനായി കസ്റ്റംസിൽ സമ്മർദ്ദം ചെലുത്തിയിരുന്നുവെന്ന വിവരത്തെ തുടർന്നാണ് ഇദ്ദേഹത്തെ കസ്റ്റംസ് ഓഫിസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തത്.
ഇത്തരത്തിൽ ഇതിനുമുൻപും ബാഗേജുകൾ വന്നിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് കസ്റ്റംസ് ഹരിരാജിൽ നിന്നും ചോദിച്ചറിയുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇയാൾ ഒളിവിലായിരുന്നു എന്നാണ് കസ്റ്റംസ് അധികൃതർ നൽകുന്ന വിവരം.
Latest Video: