സ്വർണം കടത്താൻ കൈക്കൂലി വാങ്ങിയ കസ്റ്റംസുകാർ പിടിയിൽ
text_fieldsനെടുമ്പാശ്ശേരി: യാത്രക്കാരിൽനിന്ന് കൈക്കൂലി വാങ്ങിയ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി.കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ഇവരുടെ പേരുകൾ കസ്റ്റംസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഒരാളുടെ പേര് അനീഷ് എന്നാണ്.
കഴിഞ്ഞ ദിവസം സൗദിയിൽനിന്നെത്തിയ യാത്രക്കാരൻ കൊണ്ടുവന്ന 250 ഗ്രാം സ്വർണം പുറത്തേക്ക് കടത്തിവിടുന്നതിന് 1500 സൗദി റിയാലാണ് ഉദ്യോഗസ്ഥർ യാത്രക്കാരനിൽനിന്ന് കൈക്കൂലി വാങ്ങിയത്.
എന്നാൽ, ഇയാളെ കസ്റ്റംസ് പ്രിവന്റിവ് വിഭാഗം പിടികൂടി. ഈ സമയത്താണ് കൈക്കൂലി നൽകിയ കാര്യം യാത്രക്കാരൻ അറിയിച്ചത്. തുടർന്ന് പ്രിവന്റിവ് വിഭാഗം കസ്റ്റംസ് കമീഷണർക്ക് റിപ്പോർട്ട് നൽകുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

