Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എ.ഇ മുന്‍ കോണ്‍സല്‍ ജനറലിന്‍റെ ബാഗേജുകള്‍ കസ്റ്റംസ് പരിശോധിച്ചു

text_fields
bookmark_border
കേന്ദ്ര അനുമതിയോടെയാണ് പരിശോധന
യു.എ.ഇ മുന്‍ കോണ്‍സല്‍ ജനറലിന്‍റെ ബാഗേജുകള്‍ കസ്റ്റംസ് പരിശോധിച്ചു
cancel

തിരുവനന്തപുരം: യു.എ.ഇ മുൻ കോൺസൽ ജനറൽ ജമാൽ അൽസാബിയുടെ ബാഗേജുകൾ തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധിച്ചു. കേന്ദ്ര അനുമതിയോടെയാണ് പരിശോധന നടത്തിയത്. എയർ കാർഗോ കോംപ്ലക്സിലായിരുന്നു പരിശോധന. ബാഗേജുകൾ തിരികെ കൊണ്ടുപോകുന്നതിന് മുന്നോടിയായാണ് കസ്റ്റംസ് പരിശോധന നടത്തിയത്.

നിലവില്‍ അല്‍സാബി യു.എ.ഇയിലാണുള്ളത്. കോവിഡ് ലോക്ക്ഡൌണിന് മുന്‍പായി തന്നെ അല്‍സാബി കേരളം വിട്ടിരുന്നു. സ്വര്‍ണക്കടത്ത് വിവാദത്തിന് പിന്നാലെ അല്‍സാബിയെ കോണ്‍സുല്‍ ജനറല്‍ സ്ഥാനത്തുനിന്ന് യു.എ.ഇ നീക്കുകയും ചെയ്തു. തുടര്‍ന്ന് കേരളത്തില്‍ നിന്ന് തന്‍റെ സാധന സാമഗ്രികള്‍ തിരിച്ച് യു.എ.ഇയിലെത്തിക്കണമെന്ന് അല്‍സാബി ആവശ്യപ്പെട്ടു.

സ്വര്‍ണക്കടത്തില്‍ അല്‍സാബിക്ക് പങ്കുണ്ടോയെന്ന് അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് ബാഗേജ് പരിശോധിക്കണമെന്ന നിബന്ധന കസ്റ്റംസ് മുന്നോട്ടുവെച്ചത്. തുടര്‍ന്ന് കേന്ദ്ര അനുമതിയോടെ ബാഗേജ് പരിശോധിക്കുകയായിരുന്നു. പരിശോധനയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story