Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിമാനത്താവളത്തിലെ...

വിമാനത്താവളത്തിലെ മോഷണം: സമാന സംഭവങ്ങൾ നേര​േത്തയും

text_fields
bookmark_border
വിമാനത്താവളത്തിലെ മോഷണം: സമാന സംഭവങ്ങൾ നേര​േത്തയും
cancel
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ സാധനങ്ങള്‍ നഷ്​ടമാകുന്ന സമാനസംഭവങ്ങൾ നേര​േത്തയും. വിദേശത്തുനിന്ന്​ എത്തുന്ന യാത്രക്കാരുടെ വിലപിടിപ്പുള്ള സാധനങ്ങൾ നഷ്​ടപ്പെടുന്നതായാണ്​ പരാതി. എന്നാൽ, ഒരു കസ്​റ്റംസ്​ ഉദ്യോഗസ്ഥനെ മോഷണ കേസിൽ അറസ്​റ്റ്​ ചെയ്യുന്നത്​ ആദ്യമായാണ്​.  

കഴിഞ്ഞവര്‍ഷം വിലകൂടിയ വാച്ച്​ മോഷണം പോയത്​ വിവാദമായിരുന്നു. പിന്നീട്​ ഇത്​ കണ്ടെത്തി. യാത്രക്കാര്‍ കസ്​റ്റംസ്​ ഹാളിൽ മറന്നുവെക്കുന്ന സാധനങ്ങൾ രേഖപ്പെടുത്തുന്നതിനായി രജിസ്​റ്റർ ഏർപ്പെടുത്തിയിട്ടുണ്ട്​. അതേസമയം, കാണാതായ പരാതിയില്‍ ചിലത്​ യാത്രക്കാര്‍ ഗള്‍ഫില്‍ മറന്നുവെച്ചതും കരിപ്പൂരിൽ എത്തിയ ശേഷം നഷ്​ടമായവയുമുണ്ട്​. 

യാത്രക്കാരുടെ നിരന്തര ആവശ്യത്തെതുടർന്ന്​ രണ്ട്​ വർഷംമുമ്പ്​ പീറ്റർ കെ. എബ്രഹാം എയർപോർട്ട്​ ഡയറക്​ടറായിരിക്കെയാണ്​ എക്​സ്​റേ മെഷീനുള്ള ഭാഗത്ത്​ സി.സി.ടി.വി കാമറ സ്ഥാപിച്ചത്​. തുടർന്ന്​, പരാതികളുടെ എണ്ണത്തിൽ കുറവ്​ വന്നിരുന്നു. 

 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karipur airportCustoms employees
News Summary - Customs employees arrest in Calicut airport
Next Story