Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വർണക്കടത്ത്​ കേസ്​...

സ്വർണക്കടത്ത്​ കേസ്​ അന്വേഷിക്ക​ുന്ന കസ്​റ്റംസ്​ ഉദ്യോഗസ്​ഥനെ അപായപ്പെടുത്താൻ ശ്രമം; രണ്ട്​ മുക്കം സ്വദേശികൾ കസ്​റ്റഡിയിൽ

text_fields
bookmark_border
സ്വർണക്കടത്ത്​ കേസ്​ അന്വേഷിക്ക​ുന്ന കസ്​റ്റംസ്​ ഉദ്യോഗസ്​ഥനെ അപായപ്പെടുത്താൻ ശ്രമം; രണ്ട്​ മുക്കം സ്വദേശികൾ കസ്​റ്റഡിയിൽ
cancel

കരിപ്പൂർ: തിരുവനന്തപുരത്തെ സ്വർണക്കടത്ത്​, ഡോളർ കടത്ത്​ കേസുകൾ അന്വേഷിക്കുന്ന കൊച്ചി കസ്​റ്റംസ്​ കമീഷണർ സുമിത്​ കുമാറിനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ കസ്റ്റഡിയിൽ. കോഴിക്കോട്​ മുക്കം കല്ലുരുട്ടി സ്വദേശികളായ ജസീമും (24) തൻസീമുമാണ്​ (21) പിടിയിലായത്​.

സുമിത്​ കുമാർ സഞ്ചരിച്ച​ വാഹനത്തെ വാഹനങ്ങളിൽ പിന്തുടർന്ന്​ അപായപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു​ പരാതി. കസ്​റ്റംസി​െൻറ പരാതിയിൽ കൊണ്ടോട്ടി പൊലീസായിരുന്നു​ അന്വേഷണം.

വീതി കുറഞ്ഞ റോഡില്‍ വാഹനത്തിന് സൈഡ് കൊടുക്കുമ്പോള്‍ സംഭവിച്ചതാണെന്നും അല്ലാതെ അപായപ്പെടുത്താന്‍ ശ്രമിച്ചില്ലെന്നുമാണ് യുവാക്കൾ നൽകിയ മൊഴി.

വ്യാഴാഴ​്​ച ഉ​ച്ചയോടെയാണ്​ സംഭവം. കൽപറ്റയിലെ കസ്​റ്റംസ്​ പ്രിവൻറിവ്​ യൂനിറ്റ്​ ഉദ്​ഘാടനം ചെയ്​ത്​ മടങ്ങുകയായിരുന്നു സുമിത്​ കുമാർ. കോഴിക്കോട്​ വിമാനത്താവളത്തിലേക്ക്​ വരുന്നതിനിടെ എടവണ്ണപ്പാറയിൽ വെച്ചായിരുന്നു സംഭവം​. കൊടുവള്ളി മുതൽ കാറിലും രണ്ട്​ ബൈക്കിലുമായി എത്തിയ സംഘം കമീഷണറെ ആക്രമിക്കാൻ ശ്രമിച്ചെന്നാണ്​ പരാതി. കൊണ്ടോട്ടി-എടവണ്ണപ്പാറ ​​റൂട്ടിൽ നടന്ന സംഭവത്തി​െൻറ അടിസ്ഥാനത്തിലാണ്​ കൊണ്ടോട്ടി പൊലീസ്​ കേസെടുത്തത്​.

അശ്രദ്ധമായി വാഹനം ഓടിക്കൽ, ഗതാതഗത തടസ്സം സൃഷ്​ടിക്കൽ എന്നീ കുറ്റങ്ങൾക്കാണ്​ കമീഷണറെ പിന്തുടർന്നവർക്കെതിരെ കേസെടുത്തത്​. ദേഹോപദ്രവം ഏൽപിച്ചിട്ടില്ലെന്നും ഔദ്യോഗിക വാഹനത്തെ പിന്തുടർന്ന്​ അപായ​പ്പെടുത്താൽ ശ്രമിച്ചതിനാണ്​ കേസെടുത്ത​െതന്നും​ കൊണ്ടോട്ടി പൊലീസ്​ അറിയിച്ചു.

ഇവർ സഞ്ചരിച്ച വാഹന നമ്പർ പൊലീസിന്​ ലഭിച്ചിട്ടുണ്ട്​. ഇത്​ കേന്ദ്രീകരിച്ചാണ്​ അന്വേഷണം. കോഴിക്കോട്​ മുക്കം സ്വദേശിയുടേതാണ്​ വാഹനം. കേരളത്തി​െൻറ നാല്​ വിമാനത്താവളങ്ങളുടെ കസ്​റ്റംസ്​ ചുമതല ഇദ്ദേഹത്തിനാണ്​. ഇക്കാര്യം സുമിത്കുമാർ സമൂഹമാധ്യമത്തിലും പങ്കുവച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold smuggling caseCustoms Commissioner
News Summary - customs commissionar attacked two mukkam natives in custody
Next Story