മന്ത്രിമാരും ഉദ്യോഗസ്ഥരും കോൺസുലേറ്റുമായി വഴിവിട്ട ബന്ധമെന്ന് കസ്റ്റംസ്
text_fieldsകൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും തിരുവനന്തപുരം യു.എ.ഇ കോൺസുലേറ്റിലെ മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബിയും തമ്മിെല കൂടിക്കാഴ്ചകളിലെല്ലാം നയതന്ത്ര ബാഗേജ് സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിെൻറയും എം. ശിവശങ്കറിെൻറയും സാന്നിധ്യം ഉണ്ടായിരുന്നെന്ന് കസ്റ്റംസ്. സ്വപ്ന ആവശ്യപ്പെട്ടപ്പോഴൊക്കെ കോൺസൽ ജനറലും മുഖ്യമന്ത്രിയുമായി താൻ കൂടിക്കാഴ്ച ഒരുക്കിനൽകിയതായി ശിവശങ്കറുടെ മൊഴിയുണ്ടെന്ന് 53 പ്രതികൾക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ കസ്റ്റംസ് പറയുന്നു.
ഈ കൂടിക്കാഴ്ചയിലെ ചില കാര്യങ്ങൾ കസ്റ്റംസിനോട് സ്വപ്ന വെളിപ്പെടുത്തി. കോൺസൽ ജനറലും അറ്റാഷെയും പെട്ടെന്ന് പണമുണ്ടാക്കാൻ നടത്തിയ ശ്രമത്തിെൻറ ഭാഗമായാണ് നയതന്ത്ര ബാഗേജിെൻറ മറവിൽ സ്വർണക്കടത്തിൽ പങ്കാളിയായത്. 21 പേർ കള്ളക്കടത്തിന് പണമിറക്കി. സ്വർണക്കടത്ത് ഇടപാടുകൾ സംബന്ധിച്ച് ശിവശങ്കറിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. 166 കിലോ സ്വർണം കടത്താൻ കൂട്ടുനിന്ന കോൺസൽ ജനറലും അറ്റാഷെയും സ്വന്തം പാസ്പോർട്ടിെൻറ പകർപ്പുവരെ കൈമാറി പ്രതികളെ സഹായിച്ചു. അഞ്ചുമാസത്തിനിടെ കോൺസൽ ജനറൽ 95 കിലോ സ്വർണവും രണ്ടു മാസത്തിനിടെ അറ്റാഷെ 71 കിലോ സ്വർണവും കടത്താൻ കൂട്ടുനിെന്നന്ന് കസ്റ്റംസ് ആരോപിക്കുന്നു.
18 നയതന്ത്ര കള്ളക്കടത്തിൽ 1000 യു.എസ് ഡോളർ വീതമാണ് കോൺസൽ ജനറലിന് പ്രതിഫലം ലഭിച്ചത്. വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജിൽ എത്തിയ സ്വർണം പിടികൂടിയപ്പോൾ ഇത് പരിശോധിച്ച് ഉറപ്പുവരുത്താൻ എത്തണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടപ്പോൾ തിരിച്ചയക്കാനുള്ള മറുപടിയാണ് നയതന്ത്ര പ്രതിനിധിയിൽനിന്നുണ്ടായത്. ഇതിലൂടെ സ്വർണക്കടത്തിൽ നയതന്ത്ര മേധാവികളുടെ പങ്ക് വ്യക്തമാണ്. പ്രതിയായ സരിത് പല രേഖകളിലും തെൻറ ഒപ്പ് ദുരുപയോഗം ചെയ്യുന്നതും കോൺസൽ ജനറലിന് അറിയാമായിരുന്നു. ഇതിനുപുറമെ, രേഖകളിൽ പതിപ്പിക്കാൻ കോൺസുലേറ്റിെൻറ പ്ലാസ്റ്റിക് ലോഗോയും നൽകി. പിടിക്കപ്പെട്ടാൽ തെൻറ പേര് പറയാതിരിക്കാൻ ഒട്ടേറെ വാഗ്ദാനങ്ങളും സരിത്തിനും മറ്റും കൈമാറി.
സിം കാർഡും േഫാണും നശിപ്പിക്കണമെന്നതടക്കം സന്ദേശങ്ങളും നൽകി. നയതന്ത്ര പദവി ഇല്ലാത്തവർക്ക് പോലും സർക്കാർ നൽകിയ തിരിച്ചറിയൽ കാർഡ് വിമാനത്താവളത്തിലും മറ്റും ദുരുപയോഗപ്പെടുത്തിയിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രോട്ടോകോൾ ലംഘിച്ചാണ് മന്ത്രിമാരും ശിവശങ്കറടക്കം ഉദ്യോഗസ്ഥരും കോൺസുലേറ്റുമായി വഴിവിട്ട ബന്ധം പുലർത്തിയത്. അവിഹിത ഇടപാടുകൾക്ക് ഗുണകരമാകുമെന്നതിനാൽ ഉദ്യോഗസ്ഥരെക്കാൾ മന്ത്രിമാരുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ സരിത്തിനോട് കോൺസൽ ജനറൽ നിർദേശിച്ചതായി വെളിപ്പെട്ടിട്ടുണ്ട്. എല്ലാ ഇടപാടിലും സ്വപ്നക്കും സരിത്തിനും സന്ദീപിനുമെന്നപോലെ ശിവശങ്കറിനും കോൺസുേലറ്റ് ജനറലിനും അറിവുണ്ടായിരുന്നു.
വിദേശ കറൻസി കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ അന്നത്തെ ചില സംസ്ഥാന മന്ത്രിമാർക്ക് കോൺസുലേറ്റുമായി ഉണ്ടായിരുന്ന അവിശുദ്ധ ബന്ധവും പുറത്തുവന്നതായും കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

