Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉപഭോക്താക്കളെ കൂപ്പുകൈയോടെ നമസ്കാരം ചൊല്ലി വരവേൽക്കണം; കർശന നിർദേശവുമായി സ​ൈപ്ലകോ

text_fields
bookmark_border
ഉപഭോക്താക്കളെ കൂപ്പുകൈയോടെ നമസ്കാരം ചൊല്ലി വരവേൽക്കണം; കർശന നിർദേശവുമായി സ​ൈപ്ലകോ
cancel

സ​ൈപ്ലകോ വിൽപനശാലകളിലേക്ക് പൊതുജനങ്ങളെ ആകർഷിക്കാനുള്ള നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ചെയർമാന്റെ ഉത്തരവ്. ഉപഭോക്താക്കളെ കൂപ്പുകൈയോടെ നമസ്കാരം ചൊല്ലി വരവേൽക്കണമെന്ന നിർദേശം കേരളപ്പിറവിയോടനുബന്ധിച്ച് നവംബർ ഒന്ന് മുതൽ എട്ട് വരെ കർശനമായി പാലിക്കണമെന്ന് ഇതിൽ പറയുന്നു.

ജൂൺ ഒന്ന് മുതൽ ഇങ്ങനെ ചെയ്യണമെന്ന് നിർദേശം നൽകിയിരുന്നെങ്കിലും പലയിടത്തും പാലിക്കുന്നില്ലെന്ന് പരാതിയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എല്ലാ മേഖല ​മാനേജർമാർക്കും ഡിപ്പോ മാനേജർമാർക്കുമായി പുതിയ ഉത്തരവിറക്കിയത്.

സ​ൈപ്ലകോ വിൽപനശാലകളിലെത്തുന്ന ഉപഭോക്താക്കൾക്ക് വീണ്ടും വരാനും സാധനങ്ങൾ വാങ്ങാനും പ്രേരണ നൽകും വിധം സ​ൈപ്ലകോ ജീവനക്കാർ ഉപഭോക്താക്കളോട് വിനയത്തോടെയും മാന്യമായും പെരുമാറേണ്ടത് അനിവാര്യമാണെന്ന് ഉത്തരവിൽ പറയുന്നു. നിർദേശം പാലിക്കുന്നുണ്ടെന്ന് എല്ലാ മേഖലാ, ഡിപ്പോ മാനേജർമാരും ഉറപ്പു വരുത്തണമെന്നും നിർദേശമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Customers should be greeted with folded hands; Supplyco with strict instructions
Next Story