കയ്പമംഗലം (തൃശൂർ): സ്വർണക്കള്ളക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിെൻറ കയ്പമംഗലത്തെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തി. കമ്പ്യൂട്ടറും ഏതാനും രേഖകളും കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെ ആരംഭിച്ച പരിശോധന വൈകിട്ട് അഞ്ചരയോടെയാണ് അവസാനിച്ചത്. വില്ലേജോഫിസറുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. കൊച്ചിയിൽ നിന്ന് രണ്ട് വാഹനങ്ങളിലായി എത്തിയ ഉേദ്യാഗസ്ഥരാണ് റെയ്ഡ് നടത്തിയത്. ഫൈസലും കുടുംബാംഗങ്ങളും ദുബൈയിലായതിനാൽ ഒന്നര വർഷമായി വീട് അടച്ചിട്ടിരിക്കുകയാണ്.
ബന്ധുവിനെ വിളിച്ച് വരുത്തി താക്കോൽ വാങ്ങിയാണ് വീട് തുറന്നത്. ബന്ധുക്കളായ ചിലരിൽ നിന്ന് മൊഴിയെടുത്തതായാണ് സൂചന. റെയ്ഡുമായി ബന്ധപ്പെട്ട് ഒന്നും പ്രതികരിക്കാൻ ഉദ്യോഗസ്ഥർ തയാറായിട്ടില്ല.