Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൊ​ണ്ടി​വാ​ഹ​ന​ങ്ങ​ൾ...

തൊ​ണ്ടി​വാ​ഹ​ന​ങ്ങ​ൾ മാ​റ്റി​യി​ല്ല; ദു​രി​തം​പേ​റി കു​ടും​ബ​ങ്ങ​ൾ

text_fields
bookmark_border
തൊ​ണ്ടി​വാ​ഹ​ന​ങ്ങ​ൾ മാ​റ്റി​യി​ല്ല; ദു​രി​തം​പേ​റി കു​ടും​ബ​ങ്ങ​ൾ
cancel

കൊ​ള​ത്തൂ​ർ: മ​ണ​ലെ​ടു​ത്തും മ​ണ്ണെ​ടു​ത്തും പി​ടി​ക്ക​പ്പെ​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ മാ​റ്റാ​ത്ത​ത്​ കു​ടും​ബ​ങ്ങ​ൾ​ക്ക് ദു​രി​ത​മാ​കു​ന്നു. കൊ​ള​ത്തൂ​ർ പൊ​ലീ​സ് സ്​​റ്റേ​ഷ​ന് സ​മീ​പ​ത്തെ വീ​ടു​ക​ൾ​ക്ക് മു​മ്പി​ലാ​ണ്​ തൊ​ണ്ടി വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന​ത്. കാ​ട് മൂ​ടി​യ നി​ല​യി​ലു​ള്ള വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യ​വു​മു​ണ്ട്.

അ​ന​ധി​കൃ​ത മ​ണ​ലെ​ടു​പ്പി​നി​ടെ​യും ചെ​ങ്ക​ൽ ഖ​ന​ന​ത്തി​നി​ടെ​യും പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ളാ​ണി​വ. വ​ർ​ഷ​ങ്ങ​ളാ​യി ഇ​വി​ടെ കൂ​ട്ടി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ വ​ലി​യ മു​റ​വി​ളി​ക​ൾ​ക്കൊ​ടു​വി​ൽ മാ​റ്റി​യി​രു​ന്നു. പി​ന്നെ​യും വാ​ഹ​ന​ങ്ങ​ൾ നി​റ​ഞ്ഞു. പെ​രി​ന്ത​ൽ​മ​ണ്ണ റോ​ഡ്, വ​ളാ​ഞ്ചേ​രി റോ​ഡ്, മ​ല​പ്പു​റം റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ റോ​ഡി​ന് ഇ​രു​വ​ശ​ത്താ​യി തൊ​ണ്ടി വാ​ഹ​ന​ങ്ങ​ൾ നി​റ​ഞ്ഞി​ട്ടു​ണ്ട്.

പൊ​ലീ​സ് കൊ​ണ്ടി​ട്ട വാ​ഹ​ന​ങ്ങ​ൾ മാ​റ്റാ​ൻ ഇ​നി ആ​രോ​ട് പ​രാ​തി​പ്പെ​ട​ണ​മെ​ന്ന് ഇ​വ​ർ​ക്ക​റി​യി​ല്ല. 

Show Full Article
TAGS:kerala news 
News Summary - custody vehicles harm the life of family -kerala news
Next Story