Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം. ശിവശങ്കറിന്‍റെ കസ്റ്റഡി നീട്ടി; കുറ്റകൃത്യത്തിലുള്ള പങ്ക് വിചാരിച്ചതിലും വ്യാപ്തിയുള്ളതാണെന്ന് ഇ.ഡി

text_fields
bookmark_border
എം. ശിവശങ്കറിന്‍റെ കസ്റ്റഡി നീട്ടി; കുറ്റകൃത്യത്തിലുള്ള പങ്ക് വിചാരിച്ചതിലും വ്യാപ്തിയുള്ളതാണെന്ന് ഇ.ഡി
cancel

കൊച്ചി: ലൈഫ് മിഷൻ കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറെ നാല് ദിവസത്തേക്ക് കൂടി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇ.ഡി) കസ്റ്റഡിയിൽ വിട്ടു.

അഞ്ച് ദിവസത്തെ കസ്റ്റഡിയിലെ ചോദ്യം ചെയ്യലിനുശേഷം കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇ.ഡി അറിയിച്ചത്. ചോദ്യം ചെയ്യൽ 24നകം പൂർത്തിയാക്കാൻ കഴിയുമെന്നും കുറ്റകൃത്യത്തിലുള്ള പങ്ക് വിചാരിച്ചതിലും വ്യാപ്തിയുള്ളതാണെന്നുമുള്ള ഇ.ഡിയുടെ വാദം പരിഗണിച്ചാണ് പ്രത്യേക (കള്ളപ്പണം തടയൽ നിയമ പ്രകാരമുള്ള) കോടതി കസ്റ്റഡി നീട്ടി നൽകിയത്.

ലൈഫ് മിഷൻ നിർമാണ കരാർ യൂനിടാക്‌ ബിൽഡേഴ്‌സിന്‌ നൽകാൻ മറ്റ് പ്രതികളുമായി ചേർന്ന്‌ ഗൂഢാലോചന നടത്തിയതിനും കോഴ ഇടപാടിലും ശിവശങ്കറിന്‌ പങ്കുള്ളതായി തെളിവുണ്ടെന്ന്‌ കോടതിയിൽ ഇ.ഡി സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - M. Sivashankar's custody extended
Next Story