Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകസ്​റ്റഡി...

കസ്​റ്റഡി കൊലപാതകം: ശ്രീജിത്തി​െൻറ ഭാര്യയും ബന്ധുക്കളും പ്രതികളെ തിരിച്ചറിഞ്ഞു 

text_fields
bookmark_border
കസ്​റ്റഡി കൊലപാതകം: ശ്രീജിത്തി​െൻറ ഭാര്യയും ബന്ധുക്കളും പ്രതികളെ തിരിച്ചറിഞ്ഞു 
cancel

കാ​ക്ക​നാ​ട്: വ​രാ​പ്പു​ഴ​യി​ലെ ശ്രീ​ജി​ത്തി​​​െൻറ ക​സ്​​റ്റ​ഡി കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യി റി​മാ​ന്‍ഡി​ല്‍ ക​ഴി​യു​ന്ന റൂ​റ​ല്‍ ടൈ​ഗ​ര്‍ ഫോ​ഴ്‌​സി​ലെ മൂ​ന്ന്​ പൊ​ലീ​സു​കാ​രെ​യും ഭാ​ര്യ അ​ഖി​ല​യും ബ​ന്ധു​ക്ക​ളും തി​രി​ച്ച​റി​ഞ്ഞു. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക്​ 2.30ഒാ​ടെ കാ​ക്ക​നാ​ട്​ ജി​ല്ല ജ​യി​ലി​ല്‍ ആ​ലു​വ ഫ​സ്​​റ്റ്​ ക്ലാ​സ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റി​​​െൻറ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു തി​രി​ച്ച​റി​യ​ല്‍ പ​രേ​ഡ്. 

ശ്രീ​ജി​ത്തി​​​െൻറ ഭാ​ര്യ അ​ഖി​ല, മാ​താ​വ്​ ശ്യാ​മ​ള, സ​ഹോ​ദ​ര​ന്‍ സ​ജി​ത്ത്, ഇ​വ​രു​ടെ അ​യ​ല്‍വാ​സി എ​ന്നി​വ​രാ​ണ് ജ​യി​ലി​ലെ​ത്തി പൊ​ലീ​സു​കാ​രാ​യ സ​ന്തോ​ഷ് കു​മാ​ര്‍, ജി. ​സു​മേ​ഷ്, ജി​തി​ന്‍ രാ​ജ് എ​ന്നി​വ​രെ തി​രി​ച്ച​റി​ഞ്ഞ​ത്. ഭാ​ര്യ മൂ​ന്നു​പ്ര​തി​ക​ളെ​യും തി​രി​ച്ച​റി​ഞ്ഞ​പ്പോ​ള്‍ മാ​താ​വും സ​ഹോ​ദ​ര​നും അ​യ​ല്‍വാ​സി​യും ഒ​രാ​ളെ വീ​തം തി​രി​ച്ച​റി​ഞ്ഞു. റി​മാ​ന്‍ഡി​ല്‍ ക​ഴി​യു​ന്ന പ്ര​തി​ക​ളു​മാ​യി രൂ​പ​സാ​ദൃ​ശ്യ​മു​ള്ള 24 ​െപാ​ലീ​സു​കാ​രെ നി​ര​ത്തി നി​ര്‍ത്തി​യാ​യി​രു​ന്നു തി​രി​ച്ച​റി​യ​ല്‍ പ​രേ​ഡ്. ആ​ദ്യം ശ്രീ​ജി​ത്തി​​​െൻറ ഭാ​ര്യ​യും തു​ട​ര്‍ന്ന് മാ​താ​വും സ​ഹോ​ദ​ര​നും അ​യ​ൽ​വാ​സി​യും പ​രേ​ഡി​ല്‍ പ​ങ്കെ​ടു​ത്തു.

ശ്രീ​ജി​ത്തി​നെ വീ​ട്ടി​ല്‍നി​ന്ന്​ ക​സ്​​റ്റ​ഡി​യി​െ​ല​ടു​ത്ത ദി​വ​സം ക്രൂ​ര​മാ​യി മ​ര്‍ദി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന്​ പൊ​ലീ​സു​കാ​രും റി​മാ​ന്‍ഡി​ല്‍ ക​ഴി​യു​ക​യാ​ണ്. 
മ​ഫ്തി​യി​ലെ​ത്തി​യ ​െപാ​ലീ​സു​കാ​ർ ശ്രീ​ജി​ത്തി​നെ മ​ര്‍ദി​ച്ചെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കൊ​ല​ക്കു​റ്റ​ത്തി​ന് അ​റ​സ്​​റ്റി​ലാ​യ വ​രാ​പ്പു​ഴ എ​സ്.​ഐ ദീ​പ​ക്കും ഇ​തേ ജ​യി​ലി​ൽ റി​മാ​ൻ​ഡി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:custody deathkerala newssreejith
News Summary - Custody Death of Sreejith: Wife identified accused - Kerala News
Next Story