Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനെടുങ്കണ്ടം കസ്​റ്റഡി...

നെടുങ്കണ്ടം കസ്​റ്റഡി മരണം: മർദനമേറ്റതിന്​ റീപോസ്​റ്റ്​മോര്‍ട്ടത്തില്‍ നിർണായക തെളിവുകൾ

text_fields
bookmark_border
Rajkumar-Custody-death
cancel

കാഞ്ഞിരപ്പള്ളി: കസ്​റ്റഡിയില്‍ മരിച്ച സാമ്പത്തിക തട്ടിപ്പുകേസ്​ പ്രതി കോലാഹലമേട് സ്വദേശി രാജ്കുമാറി​ന്​​ ക്രൂരമർദനമേറ്റിരുന്നു എന്നതിന്​ റീപോസ്​റ്റ്​മോര്‍ട്ടത്തില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി. മുമ്പ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്​റ്റ്​മോര്‍ട്ടത്തില്‍ കാണാതെപോയ പരിക്കുകളാണ് തിങ്കളാഴ്ച കാഞ്ഞി രപ്പള്ളി താലൂക്ക് ആശുപത്രിയിൽ നടത്തിയ റീപോസ്​റ്റ്​മോര്‍ട്ടത്തിൽ കണ്ടെത്തിയത്. വാഗമണ്‍ സ​​​െൻറ്​ സെബാസ്​റ് റ്യന്‍ ദേവാലയത്തില്‍ സംസ്‌കരിച്ച മൃതദേഹം 38 ദിവസത്തിനു​ ശേഷമാണ്​, ജുഡീഷ്യൽ അന്വേഷണ കമീഷ​​​​െൻറ നിർദേശപ്രകാരം തിങ്കളാഴ്​ച പുറത്തെടുത്ത്​ വീണ്ടും പോസ്​റ്റ്​മോർട്ടം ചെയ്​തത്​.

ശരീരത്തി​​​​െൻറ വിവിധ ഭാഗങ്ങളില്‍ പരിക്കുകള്‍ ഉള്ളതായാണ് കണ്ടെത്തിരിക്കുന്നത്. നെഞ്ചിലും വയറിലും കാലുകളുടെ പിന്‍ഭാഗത്തും മർദനമേറ്റിട്ടുണ്ട്. ഇതെല്ലാം മരണകാരണമായേക്കാമെന്നാണ്​ റീപോസ്​റ്റ്​മോര്‍ട്ടത്തില്‍നിന്ന്​ മനസ്സിലാക്കുന്നതെന്ന്​ അന്വേഷണ കമീ ഷന്‍ ജസ്​റ്റിസ് കെ. നാരായണക്കുറുപ്പ് കാഞ്ഞിരപ്പള്ളിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കാലുകള്‍ ബലമായി പിടി ച്ചകത്തിയതായും ഇതില്‍ ഗുരുതര പരിക്കേറ്റതായും കണ്ടെത്തി. തുടകളില്‍ പരിക്കുണ്ട്. ഗുരുതരപരിക്കുകൾ വൃക്കകളുടെ പ്രവര്‍ത്തനം നിലക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ഈ തെളിവുകള്‍ നിർണായകമാ​െണന്ന് കമീഷൻ പറഞ്ഞു.

ന്യുമോണിയ കാരണമാണ് രാജ്കുമാര്‍ മരിച്ചതെന്നാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്​റ്റ്​മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നത്. ശരീരത്തില്‍ ആന്തരിക മുറിവുകള്‍ സംഭവിച്ചിട്ടു​െണ്ടന്നും അണുബാധയെ തുടര്‍ന്ന് ന്യുമോണിയ ബാധിച്ചാണ് മരണമെന്നുമായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ആന്തരിക മുറിവുകള്‍ സംബന്ധിച്ച്​ അറിയുന്നതിനായി വിദഗ്​ധ പരിശോധന നടത്തുന്നുണ്ട്. എല്ലുകള്‍, മുടി എന്നിവയും ഫോറന്‍സിക് പരിശോധനക്കു വിധേയമാക്കും. ഡി.എന്‍.എ ടെസ്​റ്റ്​ അടക്കം പരിശോധനഫലം വന്നശേഷം മാത്രമേ ന്യുമോണിയ ബാധ സംബന്ധിച്ച്​ വ്യക്തമായി പറയാന്‍ കഴിയൂ.

കോട്ടയം മെഡിക്കല്‍ കോളജിലെ റിപ്പോര്‍ട്ടില്‍ പിഴവുകളുണ്ടോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു അത് താന്‍ പറയുന്നി​െല്ലന്നായിരുന്നു അന്വേഷണ കമീഷ​​​​െൻറ മറുപടി. എന്നാല്‍, പിഴവുകള്‍ സംഭവിച്ചെന്ന സൂചനകളാണ്​ പൊലീസ് സര്‍ജന്‍മാര്‍ നല്‍കുന്നത്​. പൊലീസ്​ സർജൻമാരായ ഡോ. പി.ബി. ഗുജറാൾ (പാലക്കാട്), ഡോ. ഉന്‍മേഷ് (എറണാകുളം), ഡോ. പ്രസന്നന്‍ (കോഴിക്കോട്) എന്നിവരുടെ നേതൃത്വത്തിലായിരുന്നു റീപോസ്​റ്റ്​മോര്‍ട്ടം. വൈകീട്ട് 4.15ന് ആരംഭിച്ച പോസ്​റ്റ്​മോര്‍ട്ടം വൈകീട്ട്​ ഏഴോടെയാണ് പൂര്‍ത്തിയായത്. അതുവരെ ജസ്​റ്റിസ് നാരായണക്കുറുപ്പും സ്ഥലത്ത് ഉണ്ടായിരുന്നു.

38ാം ദിവസം വീണ്ടും പോസ്​റ്റ്​മോർട്ടം
പീ​രു​മേ​ട്​: ക​സ്​​റ്റ​ഡിയിൽ മ​രി​ച്ച രാ​ജ്​​കു​മാ​റി​​െൻറ മൃ​ത​ദേ​ഹം വാ​ഗ​മ​ണ്‍ സ​െൻറ്​ സെ​ബാ​സ്​​റ്റ്യ​ന്‍ ദേ​വാ​ല​യ​ത്തി​ലെ ക​ല്ല​റ​യി​ൽ​നി​ന്ന്​ പു​റ​ത്തെ​ടു​ത്ത്​ റീ​പോ​സ്​​റ്റ്​​മോ​ർ​ട്ടം ന​ട​ത്തി​യ​ത്​ മ​രി​ച്ച്​​ 38 ദി​വ​സ​ത്തി​നു​ ശേ​ഷം.​ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണ ക​മീ​ഷ​​െൻറ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു നടപടി.

രാ​ജ്കു​മാ​ർ മ​രി​ച്ച ജൂ​ൺ 21ന് ​കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​ൽ അ​പാ​ക​ത​യു​ണ്ടെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ്​​ ജു​ഡീ​ഷ്യ​ൽ കമീഷൻ ജ​സ്​​റ്റി​സ്​ നാ​രാ​യ​ണ​ക്കു​റു​പ്പ്​ വീ​ണ്ടും പോ​സ്​​റ്റ്​​മോ​ർ​ട്ടം നി​ർ​ദേ​ശി​ച്ച​ത്. വി​ശ​ദ​പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​യ​തി​നാ​ൽ മൃ​ത​ദേ​ഹം കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചാ​ണ്​ പോ​സ്​​റ്റ്​​മോ​ർ​ട്ടം ന​ട​ത്തി​യ​ത്. ആ​ദ്യ പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​ൽ ശ​രീ​ര​ത്തി​ലെ മു​റി​വു​ക​ളു​ടെ ആ​ഴം, പ​ഴ​ക്കം എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. രേ​ഖ​പ്പെ​ടു​ത്താ​ത്ത എ​ന്തെ​ങ്കി​ലും പ​രി​ക്കു​ക​ൾ മൃ​ത​ദേ​ഹ​ത്തി​ലു​ണ്ടോ​യെ​ന്ന​ത​ട​ക്കം പ​രി​ശോ​ധി​ക്കേ​ണ്ടി​യി​രു​ന്നു.
ന്യൂ​മോ​ണി​യ​യാ​ണ്​ മ​ര​ണ​കാ​ര​ണ​മെ​ന്ന മു​ൻ ക​ണ്ടെ​ത്ത​ൽ ശ​രി​വെ​ക്കു​ന്ന​തോ അ​ല്ലാ​ത്ത​തോ ആ​യ കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ കൂ​ടി​യാ​യി​രു​ന്നു പോ​സ്​​റ്റ്​​മോ​ർ​ട്ടം. വാ​രി​യെ​ല്ലി​ൽ പൊ​ട്ട​ലു​ണ്ടെ​ങ്കി​ലും രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ൾ ശാ​സ്​​ത്രീ​യ പ​രി​ശോ​ധ​ന​ക്ക്​ അ​യ​ച്ച​തു​മി​ല്ല. ഇ​ത് കേ​സി​നെ ത​ന്നെ ബാ​ധി​ക്കു​മെ​ന്ന്​ ക​മീ​ഷ​ൻ വി​ല​യി​രു​ത്തി​യി​രു​ന്നു.

പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​ക്കു​ശേ​ഷം റി​മാ​ൻ​ഡി​ലി​രി​ക്കെ ജ​യി​ലി​ലാ​ണ്​ രാ​ജ്​​കു​മാ​ർ മ​രി​ച്ച​ത്. രാ​ജ്​​കു​മാ​റി​നെ നാ​ട്ടു​കാ​ർ മ​ർ​ദി​ച്ചെ​ന്ന ആ​രോ​പ​ണ​വും അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്. ക​സ്​​റ്റ​ഡി മ​ര​ണം അ​ന്വേ​ഷി​ക്കു​ന്ന ജ​സ്​​റ്റി​സ് നാ​രാ​യ​ണ​ക്കു​റു​പ്പ്, ഇ​ടു​ക്കി ആ​ർ.​ഡി.​ഒ അ​തു​ൽ എ​സ്. നാ​ഥ്, മു​ൻ ആ​ർ.​ഡി.​ഒ എ​ൻ. വി​നോ​ദ്, പീ​രു​മേ​ട് ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കൃ​ഷ്ണ​പ്ര​ഭ​ൻ, ക​ട്ട​പ്പ​ന ഡി​വൈ.​എ​സ്.​പി രാ​ജ് മോ​ഹ​ൻ, ക​സ്​​റ്റ​ഡി മ​ര​ണം അ​ന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച് പ്ര​ത്യേ​ക സം​ഘ​ത്ത​ല​വ​ൻ ജോ​ൺ​സ​ൻ ജോ​സ​ഫ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ നാ​ട്ടു​കാ​രാ​യ നാ​ല് യു​വാ​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. തി​ങ്ക​ളാ​ഴ്​​ച രാ​ത്രി വൈ​കി മൃ​ത​ദേ​ഹം തി​രി​കെ പ​ള്ളി സെ​മി​ത്തേ​രി​യി​ലെ​ത്തി​ച്ച് വീ​ണ്ടും മ​റ​വു ചെ​യ്​​തു. രാ​ജ്​​കു​മാ​റി​​െൻറ അ​മ്മ​യും ഭാ​ര്യ​യും മ​ക​നും അ​ട​ക്ക​മു​ള്ള​വ​ർ പ​​ങ്കെ​ടു​ത്ത്​ പ​ള്ളി​വി​കാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്രാ​ർ​ഥ​ന​ക്ക്​ ശേ​ഷ​മാ​യി​രു​ന്നു സം​സ്​​കാ​രം.

റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട് നൽകണം –ഹൈകോടതി
കൊ​ച്ചി: നെ​ടു​ങ്ക​ണ്ട​ത്ത്​ ക​സ്​​റ്റ​ഡി മ​ര​ണ​ത്തി​നി​ര​യാ​യ രാ​ജ്കു​മാ​റി​​െൻറ റീ​ ​പോ​സ്​​റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്​ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന്​ പൊ​ലീ​സി​നോ​ട്​ ഹൈ​കോ​ട​തി. ഇ​ത​ട​ക്കം അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​​പ്പെ​ട്ട രേ​ഖ​ക​ൾ ര​ണ്ടാ​ഴ്​​ച​ക്ക​കം ഹാ​ജ​രാ​ക്ക​ണ​മെ​ന്ന്​ ജ​സ്​​റ്റി​സ്​ പി. ​ഉ​ബൈ​ദ്​ നി​ർ​ദേ​ശി​ച്ചു. ക​സ്​​റ്റ​ഡി മ​ര​ണ​ക്കേ​സ് സി.​ബി.​ഐ​ക്ക് വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രാ​ജ്​​കു​മാ​റി​​​െൻറ മാ​താ​വും ഭാ​ര്യ​യും മ​ക്ക​ളും ന​ൽ​കി​യ ​ഹ​ര​ജി​യി​ലാ​ണ്​ നി​ർ​ദേ​ശം. അ​ടു​ത്ത ബ​ന്ധു​ക്ക​ളാ​യ ത​ങ്ങ​ൾ​ക്ക് ഒ​രു​കോ​ടി വീ​തം ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​മ​ട​ക്കം ഉ​ന്ന​യി​ച്ചാ​ണ്​ ഹ​ര​ജി ന​ൽ​കി​യ​ത്.
ഇ​ടു​ക്കി എ​സ്.​പി, ക​ട്ട​പ്പ​ന ഡി​വൈ.​എ​സ്.​പി, നെ​ടു​ങ്ക​ണ്ടം സി.​ഐ എ​ന്നി​വ​ർ​ക്കും ജ​യി​ൽ അ​ധി​കൃ​ത​ർ​ക്കു​മെ​തി​രെ ക്രി​മി​ന​ൽ കേ​സെ​ടു​ക്കു​ക​യും അ​ന്വേ​ഷ​ണം സി.​ബി.​ഐ​ക്ക്​ വി​ടു​ക​യും വേ​ണ​മെ​ന്നാ​ണ്​ ഹ​ര​ജി​യി​ലെ ആ​വ​ശ്യം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:custody deathkerala newsdead bodyre postmortemRajkumar
News Summary - Custody death - Rajkumar's dead body taken out for re postmortem - Kerala news
Next Story