Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകസ്​റ്റഡി മരണം: സഭയിൽ...

കസ്​റ്റഡി മരണം: സഭയിൽ പ്രതിഷേധം, ഇറങ്ങിപ്പോക്ക്​

text_fields
bookmark_border
കസ്​റ്റഡി മരണം: സഭയിൽ പ്രതിഷേധം, ഇറങ്ങിപ്പോക്ക്​
cancel

തിരുവനന്തപുരം: നെടുങ്കണ്ടം കസ്​റ്റഡി മരണം അടക്കം പൊലീസ്​ മർദന ആരോപണം നിയമസഭയിൽ ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ വ ാഗ്വാദത്തിനും ബഹളത്തിനും വഴിവെച്ചു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളംെവച്ചപ്പോൾ എതിരിടാൻ ഭരണപക്ഷം സമീപ​ം ​ നിലയുറപ്പിച്ചത്​ സഭയെ സംഘർഷത്തി​​െൻറ വക്കിലെത്തിച്ചു. സ്​പീക്കർ പി. ശ്രീരാമകൃഷ്​ണൻ എഴുന്നേറ്റുനിന്നാണ്​ അ ംഗങ്ങളെ ഇരിപ്പിട​ത്തിലേക്ക്​ മടക്കിയത്​. ഷാഫി പറമ്പിലി​​െൻറ അടിയന്തരപ്രമേയ നോട്ടീസിൽ മുഖ്യമന്ത്രി പിണറായി വിജയ​​െൻറ മറുപടിയിൽ തൃപ്​തരാകാതെ പ്രതിപക്ഷം സഭയിൽനിന്ന്​ ഇറങ്ങിപ്പോയി.

നെടുങ്കണ്ടം പൊലീസി​​െൻറ മർദന മേറ്റ ഹക്കീമി​​െൻറ വിഷയം കൂടി ഉന്നയിച്ചായിരുന്നു ഷാഫി പറമ്പിലി​​െൻറ അടിയന്തരപ്രമേയം. മുഖ്യമന്ത്രി രണ്ടാംമറ ുപടിക്ക്​ എഴു​േന്നൽക്കവെ പ്രതിപക്ഷത്തെ ചില അംഗങ്ങൾ സ്​പീക്കർക്കെതിരെ രംഗത്തുവന്നു. പ്രസംഗിക്കാൻ സമയം നൽകുന്നതിനെ ചൊല്ലിയായിരുന്നു ഇത്​. ചെയറിനോട്​ ഭീഷണിവേ​​ണ്ടെന്ന്​ സ്​പീക്കർ വ്യക്​തമാക്കി. ബഹളത്തിനിടെ പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലേക്ക്​ നീങ്ങി. ഭരണപക്ഷവും നടുത്തളത്തിന്​ തൊട്ടടുത്തേക്ക്​ വന്നതോടെ അഞ്ച്​ മിനിറ്റോളം സഭ ബഹളത്തിൽ​ മുങ്ങി.

കസ്​റ്റഡി മരണത്തിന്​ ഉത്തരവാദികളായ പൊലീസുകാർ സർവിസിലുണ്ടാകില്ലെന്ന്​ മുഖ്യമന്ത്രി മറുപടിയിൽ വ്യക്​തമാക്കി. വഴിവിട്ട്​ കാര്യങ്ങൾ ചെയ്യുന്ന പൊലീസുകാർക്കെതിരെ കർശന നടപടിയുണ്ടാകും. രാജ്​കുമാറി​​െൻറ മരണത്തിൽ ചിലരെ അറസ്​റ്റ്​ ചെയ്​തു. മറ്റ്​ ആരൊക്കെ ഉത്തരവാദികളാണോ അവർക്കെതിരെയും ശക്​തമായ നടപടി ഉണ്ടാകും. ക്രിമിനൽ കേസിൽ ഉൾപ്പെട്ട 12 പൊലീസുകാരെ സർവിസിൽനിന്ന്​ നീക്കി. മൂന്നുപേരെ പിരിച്ചുവിട്ടു. മർദകവീരന്മാരെയും ഉരുട്ടിക്കൊല നടത്തിയവരെയും പലരും സംരക്ഷിച്ച ചരിത്രമുണ്ട്​. ഇൗ സർക്കാർ കുറ്റക്കാരായ ഒരാളെയും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

യു.ഡി.എഫി​​െൻറ കാലത്ത്​ 13 കസ്​റ്റഡി മരണമുണ്ടായതായി അന്ന്​ ആഭ്യന്തമന്ത്രിയായിരുന്ന രമേശ്​ ചെന്നിത്തല മറുപടി നൽകിയിട്ടുണ്ട്​. കസ്​റ്റഡിയിൽ മർദിച്ചെന്ന ഹക്കീമി​​െൻറ പരാതിയിൽ കണ്ടാലറിയാവുന്ന രണ്ട്​ പൊലീസുകാർക്കെതി​െര കേസെടുത്തു​. കോടതിയിൽ ഹാജരാക്കിയപ്പോഴോ വൈദ്യപരിശോധന സമയത്തോ പൊലീസിനെതിരെ ഹക്കീം പരാതി പറഞ്ഞില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന്​ ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്​ഥനും മ​ന്ത്രി എം.എം. മണിയും നീണ്ട സമയം സംസാരിച്ചെന്നും ആഭ്യന്തരവകുപ്പിന്​ ഇടുക്കിയിൽ സഹമന്ത്രി ഉ​േണ്ടാ എന്നും അദ്ദേഹം ചോദിച്ചു. വേണ്ടപ്പെട്ടവരെ ജാമ്യം കിട്ടുന്നവരെ അറസ്​റ്റ്​ ചെയ്യാത്ത പൊലീസ്​ പാവപ്പെട്ട വിദ്യാർഥികളുടെ തലയും താടിയും തല്ലിപ്പൊളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കി എസ്​.പിയെ സ്​ഥലംമാറ്റണമെന്ന്​ പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തല ആവശ്യപ്പെട്ടു.

യു.ഡി.എഫ്​ കാലത്തെ കസ്​റ്റഡി മരണത്തെക്കുറിച്ച്​ അക്കാലത്ത്​ താൻ മറുപടി പറഞ്ഞപ്പോൾ ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ അത്​ ചെയ്യാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:custody deathassemblyoppositionkerala news
News Summary - Custody death- Protest in Assembly - Kerala news
Next Story