Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാവറട്ടി കസ്​റ്റഡി...

പാവറട്ടി കസ്​റ്റഡി മരണം: രണ്ട് പേർ കൂടി അറസ്​റ്റിൽ

text_fields
bookmark_border
പാവറട്ടി കസ്​റ്റഡി മരണം: രണ്ട് പേർ കൂടി അറസ്​റ്റിൽ
cancel

തൃശൂർ: കഞ്ചാവ്​ കേസ്​ പ്രതി എക്‌സൈസ് കസ്​റ്റഡിയിൽ മരിച്ച സംഭവത്തിൽ കസ്​റ്റഡിയിലുണ്ടായിരുന്ന രണ്ടുപേരുടെ അറസ്​റ്റ്​ പൊലീസ് രേഖപ്പെടുത്തി. കീഴടങ്ങിയ എക്‌സൈസ് സ്‌ക്വാഡ് അംഗങ്ങളായ ഊരകം വലിയാട്ടു പറമ്പിൽ വി.എം. സ്മിബിൻ (31), മറ്റത്തൂർ മൂന്നുമുറി കുന്നത്തുപറമ്പിൽ വീട്ടിൽ മഹേഷ് (28) എന്നിവരെയാണ്​ അറസ്​റ്റ്​ ചെയ്​തത്​.

കേസ്‌ സി.ബി.ഐക്ക് വിട്ട് മന്ത്രിസഭ യോഗം തീരുമാനമെടുക്കുന്നതിന് തൊട്ടുമുമ്പായിരുന്നു അറസ്​റ്റ്​. ഇതോടെ എട്ടു പേരുള്ള സംഘത്തിൽ അഞ്ചുപേർ അറസ്​റ്റിലായി. കോടതിയിൽ ഹാജരാക്കി ഇരുവരെയും റിമാൻഡ് ചെയ്തു. എക്‌സൈസ് പ്രിവൻറീവ് ഓഫിസർമാരായ അബ്​ദുൽ ജബ്ബാർ, അനൂപ് കുമാർ, എക്‌സൈസ് ഓഫിസർ നിധിൻ മാധവ് എന്നിവർ നേരത്തെ അറസ്​റ്റിലായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് മലപ്പുറം തിരൂർ സ്വദേശി രഞ്ജിത്തിനെ രണ്ട് കിലോ കഞ്ചാവുമായി കസ്​റ്റഡിയിലെടുത്തത്. പാവറട്ടി കള്ളുഷാപ്പ് ഗോഡൗണിൽ എത്തിച്ച്​ ക്രൂരമായി മർദിക്കുകയായിരുന്നു. സംഘത്തിലെ പ്രിവൻറീവ് ഓഫിസര്‍മാരായ വി.എ. ഉമ്മര്‍, എം.ജി. അനൂപ് കുമാര്‍, അബ്​ദുൽ ജബ്ബാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ നിധിന്‍ എം.മാധവന്‍, വി.എം. സ്മിബിന്‍, എം.ഒ. ബെന്നി, മഹേഷ്, ഡ്രൈവര്‍ വി.ബി. ശ്രീജിത്ത് എന്നിവരെ സസ്‌പെൻഡ് ചെയ്​തു. ബാക്കി മൂന്നുപേർക്ക്​ അന്വേഷണം ഊർജിതമാക്കി. തുടരന്വേഷണം സി.ബി.ഐ നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestcustody deathkerala newsExcise officials
News Summary - Custody death - Kerala news
Next Story