കസ്റ്റഡി മരണം: സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി
text_fieldsകൊച്ചി: കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിെൻറ ഭാര്യ അഖില സി.ബി.ഐ അന്വേഷണവും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി നൽകി. അന്വേഷണം ഫലപ്രദമല്ലെന്നും പൊലീസ് കസ്റ്റഡിയിൽ മരിച്ചതിനാൽ നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി.
തൃപ്തികരമായ അന്വേഷണമല്ല നടക്കുന്നത്. ഗൂഢാലോചനക്കാരെ പുറത്തുകൊണ്ടുവരാൻ നടപടിയുണ്ടായിട്ടില്ല. റൂറൽ എസ്.പിയും സി.െഎയും ഉൾപ്പെടെ ഉന്നതർക്കെതിരെ നടപടിയില്ല. പൊലീസുകാർ പ്രതിയായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നത് ഫലപ്രദമാകില്ല. അതിനാൽ, സി.ബി.െഎയെ പോലെ സ്വതന്ത്ര ഏജൻസിക്ക് അന്വേഷണം കൈമാറാൻ ഉത്തവിടണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു.
ഒരു കുറ്റവും ചെയ്യാത്ത ശ്രീജിത്തിനെ പൊലീസ് പിടികൂടി മർദിച്ചു കൊല്ലുകയാണ് ചെയ്തത്. കസ്റ്റഡി മരണത്തിനിരയാകുന്നവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാറിന് ബാധ്യതയുണ്ട്. കസ്റ്റഡി മർദനമാണ് മരണത്തിന് കാരണമെന്ന് ബോധ്യപ്പെട്ടിട്ടും നഷ്ടപരിഹാരം പ്രഖ്യാപിക്കാൻ സർക്കാർ തയാറായിട്ടില്ല. ഇൗ സാഹചര്യത്തിൽ ഒരു കോടി രൂപ നഷ്ട പരിഹാരം നൽകാൻ കോടതി ഉത്തരവിടണം. ഹരജി തീർപ്പാകുന്നതിന് കാത്ത് നിൽക്കാതെ നഷ്ടപരിഹാര തുകയുടെ പകുതി ഇപ്പോൾ നൽകാൻ നിർദേശിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. ഹരജി വെള്ളിയാഴ്ച കോടതിയുടെ പരിഗണനക്കെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
