കസ്റ്റഡി മരണം: കമീഷന് നെടുങ്കണ്ടം സ്റ്റേഷനിലെത്തി
text_fieldsനെടുങ്കണ്ടം: കസ്റ്റഡി മരണത്തില്‍ അന്വേഷണം നടത്തുന്ന ജുഡീഷ്യല്‍ കമീഷന് നെടുങ്ക ണ്ടം പൊലീസ് സ്റ്റേഷനിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. ശനിയാഴ്ച രാവിലെയാണ് കമീഷൻ ജസ്റ്റിസ് നാരായണക്കുറുപ്പ് സ്റ്റേഷനില്‍ എത്തിയത്. രാജ്കുമാറിനെ ക്രൂരമർദനത്തിനു വിധേയമാക്കിയ വിശ്രമമുറിയിലും ഹാളിലുമെത്തിയ കമീഷൻ പൊലീസുകാരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു.
രാജ്കുമാറിനെ കസ്റ്റഡിയിൽനിന്ന് ആദ്യം കൊണ്ടുവന്ന നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും പ്രാഥമിക പരിശോധന നടത്തി. ഡോക്ടർമാരുമായി സംസാരിച്ചു. സ്റ്റേഷനിലെ സി.സി ടി.വി ദൃശ്യങ്ങളും ആശുപത്രി രേഖകളും വിശദമായി പരിശോധിക്കുമെന്നും നിലവില്‍ പ്രാഥമിക പരിശോധന മാത്രമാണ് നടക്കുന്നതെന്നും രാജ്കുമാറിെൻറ മരണത്തിലേക്ക് നയിച്ച എല്ലാ സാഹചര്യവും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
