Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2016 11:20 PM GMT Updated On
date_range 18 Aug 2017 4:03 AM GMTയൂറിന്‍ ബാഗുമായി രോഗിയും ബാങ്ക് ക്യൂവില്‍
text_fieldsbookmark_border
കായംകുളം: നോട്ട് അസാധുവാക്കല്‍ നടപടി എഴുന്നേറ്റുനടക്കാന്‍ കഴിയാത്ത രോഗികളെയും വലച്ചു. മൂത്രശേഖരണ സഞ്ചിയുമായി ബാങ്കിലത്തെിയ വൃദ്ധന് ദുരിതക്കാഴ്ചയായി. ഭരണിക്കാവ് കോയിക്കല്‍ ചന്തയിലെ എസ്.ബി.ഐ ശാഖയിലാണ് ഇത്തരം അനുഭവമുണ്ടായത്. അര്‍ബുദബാധിതനായ പള്ളിക്കല്‍ പുതുപ്പുരക്കല്‍ വടക്കതില്‍ ജോര്‍ജാണ് (67) അവശത വകവെക്കാതെ ബാങ്കിലത്തെിയത്.
12 വര്‍ഷമായി രോഗബാധിതനായ ജോര്‍ജ് മൂത്രസംബന്ധമായ പ്രശ്നം കൂടിയുള്ളതിനാല്‍ മൂത്രശേഖരണസഞ്ചി അനിവാര്യമാണ്.
ഇതുകാരണം ആശുപത്രിയിലേക്കല്ലാതെ യാത്രപോകാറില്ല. എന്നാല്‍, അക്കൗണ്ടിലുള്ള പണം മാറാന്‍ ഉപഭോക്താവ് നേരിട്ടത്തെണമെന്ന നിബന്ധന വന്നതാണ് ജോര്‍ജ് വേദന സഹിച്ച് ബാങ്കിലത്തൊന്‍ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story